മമ്പുറം പുതിയ പാലം – ചെമ്മാട് റോഡിൽ ഗതാഗത നിയന്ത്രണം കർശനമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

തിരൂരങ്ങാടി : തിരൂരങ്ങാടി – ചെമ്മാട് റോഡിൽ മമ്പുറം പുതിയ പാലം – ചെമ്മാട് റോഡിൽ ഗതാഗത നിയന്ത്രണം കർശനമാക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി തഹസിൽദാർക്ക് ഭാരവാഹികളായ അഷറഫ് തച്ചറപടിക്കൽ, ഹുസൈയിൻ കാലൊടി, തുടങ്ങി മറ്റുള്ള അംഗങ്ങളും ചേർന്ന് നിവേദനം നൽകി .തിരൂരങ്ങാടി വലിയ ജുമുഅ മസ്ജിദിനോട് ചേർന്ന ഇടുങ്ങിയ റോഡിലൂടെയുള്ള ഗതാഗത കുരുക്കും ഗതാഗത പ്രശ്നങ്ങളും ചന്തപ്പടിയിലൂടെയുള്ള ബൈപാസ് റോഡ് വന്നതിലൂടെ പരിഹാരമായിട്ടുണ്ടെങ്കിലും ഗതാഗത നിയന്ത്രണം ലംഘിച്ച് വൺവെ നിയമം പാലിക്കാതെ വലിയ വാഹനങ്ങൾ അതിരാവിലെ മുതൽ ഈ ഇടുങ്ങിയ റോഡ് വഴി വരുന്നത് കാൽ നടയാത്രകാർക്ക് വലിയ അപകട ഭീഷണി ഉയർത്തുന്നു. തിരൂരങ്ങാടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പതിനായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഇതിൽ ധാരാളം പേർ ഇരുഭാഗത്തേക്കും നടന്ന് പോകുന്നത് ഈ ഇടുങ്ങിയ റോഡ് വഴിയാണ് 300ൽ പരം വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രദേശത്തെ മദ്രസ കാലത്ത് ആറ് മണിമുതൽ ആരംഭിക്കുന്നു. വൺവെ തെറ്റിച്ചു് വരുന്ന ടോറസ് പോലുള്ള വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഇതുവഴി നടന്നു വരുന്ന ചെറിയ കുട്ടികളെ കാണാൻ പ്രയാസമാണ്. ഇവിടെ മുൻകാലങ്ങളിൽ നിരവധി ആളുകൾ മരണപ്പെടുകയും സാരമായി പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ഇനിയും അപകടങ്ങൾ വരുന്നതിന് മുമ്പ് പരിഹാരമാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഈ റോഡിലൂടെയുള്ള വൺവെ ട്രാഫിക് നിയന്ത്രണം കാലത്ത് ആറ് മുതൽ വെെകീട്ട് ആറ് വരെകർശനമാക്കുക,ഇതിന്നായി ട്രാഫിക് വളിയേഴ്സിനെയോ ഗാർഡിനെയോ നിയമിക്കുക , ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ വലിയ ബോർഡ് വെച്ച് അറിയിക്കുക. ക്യാമറ വെച്ച് പരിശോധിച്ച് നിയമം ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പെടെ മാതൃകാപരമായ ശിക്ഷ നൽകുക എന്നും ആവശ്യപ്പെട്ട്ചന്തപ്പടി റഷീദ് നഗർ, ആസാദ് നഗർ പ്രദേശങ്ങളിലെ പൊതു ജനങ്ങൾ ഒപ്പിട്ട നിവേദനം തിരൂരങ്ങാടി തഹസിൽദാർ, പോലീസ്, മോട്ടോർ വാഹന വിഭാഗം,നഗരസഭ അധികൃതർക്ക് തുടങ്ങിയവർക്ക് നൽകിയിട്ടുമുണ്ട്.

Comments are closed.