മാമാങ്ക മഹോത്സവം ;ചരിത്ര റഫറൻസ് ഗ്രന്ഥം പുറത്തിറക്കുന്നു
.തിരുന്നാവായ: റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പതാമത് മാമാങ്ക മഹോത്സത്തിന്റെ ഭാഗമായി ചരിത്ര റഫറൻസ് ഗ്രന്ഥം പുറത്തിറക്കുന്നു.ഇതിന്റെ നാമകരണവും പുറം ചട്ടയുടെ പ്രകാശനവും തിരുവാതാംകൂർ രാജ്ഞിയും എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി നിർവ്വഹിച്ചു.ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കലും യഥാർത്ഥ ചരിത്രത്തെ വരും തലമുറയ്ക്കായി പകർന്ന് നൽകലും സമുഹത്തിന്റെ ബാധ്യതയാണന്നും ഇതിന് യുവാക്കൾ ശക്തമായി രംഗത്ത് വരണമെന്നും ഇതിന് വേണ്ടി തിരുന്നാവായയിലെറി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചെയ്യുന്ന സേവനങ്ങൾ അതുല്യമാണന്നുംഅശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി അഭിപ്രായപ്പെട്ടു. വിവിധ കൊട്ടാരങ്ങളിൽ നിന്നും ലഭ്യമായ താളിയോ ലകളും , ബ്രട്ടീഷ് ഇന്ത്യ രേഖകളും , സംഘകാല കൃതികൾ മലബാർ മാന്വൽ , കേരളപ്പഴമ ,കേരളോൽപ്പത്തി, തുഹ്ഫത്തുൽ മുജാഹിദീൻ ഉൾപ്പെടെപഴയകാല ചരിത്ര പുസ്തകങ്ങളിലും സർക്കാർ രേഖകളിലും മാമാങ്കത്തെയും തിരുന്നാ വായയേയും കുറിച്ച് അടയാളപ്പെടുത്തിയ കാര്യങ്ങൾ വരും തലമുറയ്ക്ക് കൈ മാറുന്നതിനായിട്ടാണ്ചരിത്ര റഫറൻസ് ഗ്രന്ഥംപുറത്തിറക്കുനത് . ചടങ്ങിൽ റി എക്കൗ പ്രസിഡന്റ് സി. കിളർ അധ്യക്ഷനായിരുന്നു. സ്വാഗത സംഘം കൺവീനർ എം.കെ സതീഷ് ബാബു, ട്രഷറർ അംബുജൻ തവനൂർ, സംരക്ഷിത മാമാങ്ക സ്മാരക കെയർ ടേക്കർ ചിറക്കൽ ഉമ്മർ , വാഹിദ് പല്ലാർസതിശൻ കളിച്ചാത്ത്, കെ.കെ റസാഖ് ഹാജി,സി കെ ശിവദാസൻ , സൽമാൻ കരിമ്പനക്കൽ കെ.എം. ബാവഎന്നിവർ പങ്കെടുത്തു. ജനുവരി 23 മുതൽ 28 വരെ തിരുന്നാവായ നിളാ ത്തീരത്താണ് മാമാങ്കം മഹോത്സവം നടക്കുന്നത്.കേരളത്തിന്റെ മതേതര, സാംസ്കാരിക, പൈതൃക ഉത്സവമായ മാമാങ്കം അതിന്റെ തനിമ ചോരാത്ത മൂന്ന് പതിറ്റാണ്ട് കാലത്തിലേറെ കാലമായി റീ എക്കൗ നടത്തിവരുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ചിത്രം!ഈ വർഷത്തെ മാമാങ്ക മഹോത്സവത്തോടനുബന്ധിച്ച് റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും പുറത്തിറക്കുന്നചരിത്ര റഫറൻസ് ഗ്രന്ഥത്തിന്റെ നാമകരണവും പുറം ചട്ട പ്രകാശനവുംതിരിവിതാംകൂർ രജ്ഞി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി നിർവ്വഹിക്കുന്നു.