മാമാങ്കോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

തിരുന്നാവായ: ചരിത്രപ്രസിദ്ധമായ മാമാങ്കമഹോത്സവത്തെ അനുസ്മരിച്ചുകൊണ്ട് കഴിഞ്ഞ 29 വർഷമായി റി എക്കൗ നടത്തി വരുന്ന മാമാങ്ക മഹോത്സവത്തിന്റെ ക്യാപ്ഷൻ _മാമാങ്കത്തിന്റെ പഴമ സൗഹൃത്തിന്റെ_ _പെരുമ_ എന്ന ബ്രാഷർ സംസ്ഥാന ചീഫ് സെക്രടറി ഡോ. വി വേണു നിർവഹിച്ചു. മാമാങ്കം സ്വാഗത സംഘം ജനറൽ സെക്രട്ടറി എം .കെ സതീഷ് ബാബു,മാമാങ്കം ട്രസ്റ്റ് സെക്രട്ടറി എ .പി അബ്ദുൾ വാഹിദ്,റി എക്കൗ അഡ്വയിസറി ബോർഡ് വൈസ് ചെയർമാൻ ആതവനാട് മുഹമ്മദ് കുട്ടി, കെ.എം ബാവ ,ഇ .വി സലാം ചിറക്കൽ ഉമ്മർ എന്നിവർ പങ്കെടുത്തു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ റി എക്കൗ യുടെ ആഭിമുഖ്യത്തിൽ ജനുവരി മൂന്നാം വാരത്തിൽ തിരുന്നാവായയിൽ നടത്തുമെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് തളി മഹാക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ സാ മൂതിരി രാജാവിന്റെ പ്രതിനിധി ടി. ആർ രാമവർമ്മ വിളമ്പരം ചെയ്തിരുന്നു.ഉള്ളാട്ടിൽ രവിന്ദ്രൻ ചെയർമാനായാ സ്വാഗത സംഘം മതേതര മാമാങ്ക’ പൈതൃകത്തിന് ഊന്നൽ നൽകി പ്രവർത്തിച്ച് വരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇