മലയാള മനോരമ അഖില കേരള ബാലജനസഖ്യം സംസ്ഥാനതല സിവിൽ സർവീസ് ക്യാമ്പിൽ പങ്കെടുത്ത് കുറ്റിപ്പാല ഗാർഡൻവാലീ സ്കൂൾ കുട്ടികളും

*♨️***കുറ്റിപ്പാല :*മലയാള മനോരമ ബാലജനസഖ്യം സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സിവിൽ സർവീസ് ക്യാമ്പിൽ പങ്കെടുക്കുവാൻ കുറ്റിപ്പാല ഗാർഡൻ വാലി സ്കൂൾ കുട്ടികൾ തിരുവനന്തപുരത്ത് എത്തി, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് മറ്റു കുട്ടികൾ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

സംസ്ഥാന സർവീസിലെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥന്മാരുമായും ഐഎഎസ് തലത്തിലുളള ഉദ്യോഗസ്ഥന്മാരുമായും സംവദിക്കുവാനും അവരുടെയൊക്കെ പഠന ക്ലാസുകളിൽ പങ്കെടുക്കുന്നതിനും ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും.സിവിൽ സർവീസ് ലക്ഷ്യമിട്ട് കരിയർ പ്ലാനിങ് നടത്തുവാൻ കുട്ടികളെ സജ്ജരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. മലയാള മനോരമ പത്രമാണ് ഈ ക്യാമ്പിന്റെ ചിലവ് വഹിക്കുന്നത്.