സൂരജ് സൂര്യയുടെ *പാനിക് ഭവാനി *എന്ന മലയാള ചിത്രം ഓ ടി ടി യിൽ ജനശ്രദ്ധ ആകർഷിക്കുന്നു.

നവാഗതനായ സൂരജ് സൂര്യ സംവിധാനം ചെയ്ത് കഥ തിരക്കഥ രചന നടത്തി പാനിക്ക് ഭവാനി എന്ന ഹൊറർ സിനിമ 4കെപ്ലസ് മൂവീസ്. കോം (4kplus movies.com)എന്ന ഓ ടി ടി യിൽ പ്രദർശനം തുടങ്ങി. സ്വന്തം ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ താൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ആക്കുന്ന ലോകത്തിലെ ആദ്യത്തെ സംവിധായ കനാണ് സൂരജ് സൂര്യ.ചിത്രത്തിൽ നായകനായി അഭിനയിച്ച സൂരജ് സൂര്യ സിനിമയിലെ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നു. ആ ഗാനംസിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ ലക്ഷക്കണക്കിന് ആരാധകർ ഏറ്റെടുക്കുകയുണ്ടായി.സൂരജ് സൂര്യ, സംവിധായകൻ വിനയന്റെ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മാരാരുടെ വേഷത്തിലാണ് അരങ്ങേറ്റം കുറിച്ചത്.തുടർന്ന് വെബ് സീരീസുകളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തതിന് ശേഷമാണ് ആദ്യ സിനിമ സംവിധാനം ചെയ്തത്. കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ്‌ ഫാമിലിയുടെ കഥയാണ് പാനിക് ഭവാനി എന്ന ചിത്രം പറയുന്നത്.ഇതിൽ തമിഴ്‌ മലയാളം ഭാഷകൾ ഇടകലർന്ന് സംസാരിക്കുന്നു.ഒരു മലയാള ഗാനത്തിന് പുറമേ തമിഴ് ഗാനവും ഉണ്ട്. അപ്രതീഷിതമായ ഒരു ട്വിസ്റ്റ്‌ ആണ് സിനിമയിൽ ഉള്ളത്.രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച സിനിമയുടെ ഡി യോ പി നൗഷാദ് ചെട്ടിപ്പടി. എഡിറ്റിങ് അരുൺ കൃഷ്ണ.കളറിംഗ് അർജുൻ അജിത്ത്. ആർട്ട് അർജുൻ രാവണ. ബിജിഎം രാകേഷ് കേശവ്.സൗണ്ട് എഞ്ചിനീയർ ബിജിഎം, ആർ ആർ മിക്സ് ഷാജി അരവിന്ദ് സാഗർ. പി ആർ ഒ എംകെ ഷെജിൻ.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇