മലർവാടി ബാലസംഗമവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവുംതാനൂർ: വെളിച്ചമാണ് തിരുദൂതർ കാമ്പയിന്റെ ഭാഗമായി മലർവാടി ബാലസംഘം പുത്തൻതെരു യുണിറ്റ് ബാലസംഗമവും ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു

മലർവാടി ബാലസംഗമവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവുംതാനൂർ: വെളിച്ചമാണ് തിരുദൂതർ കാമ്പയിന്റെ ഭാഗമായി മലർവാടി ബാലസംഘം പുത്തൻതെരു യുണിറ്റ് ബാലസംഗമവും ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം താനാളൂർ ഏരിയ കൺവീനർ സാബിറ ഉദ്ഘാടനം ചെയ്തു. എ.കെ. സൈദലവി ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശം നൽകി. മലർവാടി ഏരിയ വനിത കോർഡിനേറ്റർ ഫൗസിയ, യൂണിറ്റ് കോർഡിനേറ്റർ നസ്‌റി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ ഫലസ്തീൻ ഗാനങ്ങൾ ആലപിച്ചും പോരാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഖദീജ, ഫാത്തിമ, റസീന, സഫിയ, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. Photo: മലർവാടി ബാലസംഘം പുത്തൻതെരു യൂണിറ്റ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇