മഹിളാ സേവാദൾ ജില്ലാ പ്രസിഡന്റുമാർ നിലവിൽ വന്നു. സിബി ടീച്ചർ മലപ്പുറം ജില്ലാ പ്രസിഡണ്ട്

*മലപ്പുറം . ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ്സ് സേവാദളിന്റെ വനിതാ വിഭാഗമായ മഹിളാ സേവാദൾ പതിനാല് ജില്ല കളിലും പ്രസിഡന്റ് മാരെ സേവാദൾ ദേശീയ പ്രസിഡന്റ് ലാൽജി ദേശായി നോമിനേറ്റ് ചെയ്തു. നിയുക്ത ജില്ലാ പ്രസിഡന്റുമാരെ ദേശീയ നേതാവും കേരള സ്റ്റേറ്റ് ഇൻ ചാർജുമായ ഡോ: വിശ്വനാഥ് ചിന്താമണി ഷാൾ അണിയിച്ച് സ്വീകരിച്ചു. എറണാകുളം ഡി.സി.സി.യിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചീഫ് രമേശൻ കരുവാച്ചേരി അദ്ധ്യക്ഷത വഹിച്ചു. ഡോ : വിശ്വനാഥ് ചിന്താമണി ഉൽഘാടനം നിർവ്വഹിച്ചു. മഹിളാ സേവാദൾ സംസ്ഥാന പ്രസിഡന്റ് ജയകുമാരി , ഉദയൻ കോഴിക്കോട്, വിനോദ് കൊയിലാണ്ടി. യംഗ് ബ്രിഗേഡ് സംസ്ഥാന പ്രസിഡന്റ് വി വേഗ്എറണാകുളം, എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റായിസിബി ടീച്ചർ അങ്ങാടിപ്പുറത്തെ യാണ് നോമിനേറ്റ് ചെയ്തത് , ടീച്ചർ നിലവിൽ ജവഹർ ബാൽ മഞ്ച് അങ്ങാടിപ്പുറം ബ്ലോക്ക് ചെയർ പേഴ്സൻ . കെ.പി.എസ് ടി എ പെരിന്തൽമണ്ണ സബ് ജില്ലാ കമ്മറ്റിയഗം, സി യു സി മലപ്പുറം ജില്ലാ തല ആർപി. എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ആനമങ്ങാട് എ യു പി സ്കൂൾ സ്കൂൾ അദ്ധ്യാപികയാണ് .കോൺഗ്രസ്സ് അങ്ങാടിപ്പുറം ബ്ലോക്ക് പ്രസിഡന്റ് അനീഷ് അങ്ങാടിപ്പുറത്തിന്റെ സഹധർമ്മിണിയാണ് സിബി ടീച്ചർ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇