മലപ്പുറം താനൂർ മീനടത്തൂരിൽ ഗവ.ഹൈസ്ക്കുൾപൂർവ്വ വിദ്യാർത്ഥി സംഗമം”പറയാൻ ബാക്കി വെച്ചത്”നാളെ നടക്കും.

:താനൂർ ദ്വിശതാബ്ദി ആഘോഷിക്കുന്ന മിനടത്തൂർ ഗവ: ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം”പറയാൻ ബാക്കി വെച്ചത് “നാളെ (ഞായർ ) നടക്കുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.1821 ൽ ഓത്തുപള്ളിയായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിൽനിലവിൽ പ്രി പ്രൈമറി തലം മുതൽ പത്താം ക്ലാസ് വരെ രണ്ടായിരത്തിലിധികം കുട്ടികൾ പഠിക്കുന്നുണ്ട്.സ്കൂളിൽ ഇത് വരെ പഠിച്ചിറങ്ങിയ സ്വദേശത്തും വിദേശത്തുമുള്ളപൂർവ്വ വിദ്യാർത്ഥികൾ സംഗമമാണ് പറയാൻ ബാക്കി വെച്ചതിലുടെലക്ഷ്യമിടുന്നത്.സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപ്പാടി ഉച്ചക്ക് 2 മണിക്ക് കായിക ,ന്യുന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.സ്കൂളിന്റെ ഇരുന്നുറ് വർഷ ചരിത്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയമലയാള സർവ്വകലാശാലഅസോസിയേഷൻസെക്രട്ടറി അഞ്ജലി കെ.കൃഷ്ണ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കും.സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെയുംദ്വിശതാബ്ദി ലോഗോ തയ്യാറാക്കിയ ചിത്രകാരൻ അസ്ലം തിരൂരിനെയും ചടങ്ങിൽആദരിക്കും.മലയാള സർവ്വകലാശാല ചരിത്ര വിഭാഗത്തിലെ ഡോ. മജ്ജുഷ ആർ. വർമ്മ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്ധ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള ഫോക് ലോർ അകാഡമി അംഗം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യും.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും വോയ്സ് ഓഫ് മലബാർ ഒരുക്കുന്ന സംഗീത വിരുന്നും അരങ്ങേറും.വാർത്താസമ്മേളനത്തിൽഎൻ.പി. അബ്ദുൽ ലത്തിഫ് ,ഹംസ മീനടത്തൂർ, മുജീബ് താനാളൂർ, കുഞ്ഞിപ്പ മീനടത്തൂർ , റഫീഖ് മീനടത്തുർ എന്നിവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855