രോഗികൾക്ക് പെരുന്നാൾ വിഭവമൊരുക്കി മലപ്പുറം സഹചാരി റിലീഫ് സെൽ വീണ്ടും ശ്രദ്ധേയമായി

*🟢 മലപ്പുറം: മലപ്പുറം കോട്ടപ്പടിയിലെ താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും രോഗികളുടെ കൂടെ നിൽക്കുന്നവർക്കും പെരുന്നാൾ വിഭവമൊരുക്കിക്കൊണ്ട് എസ് കെ എസ് എസ് എഫ് മലപ്പുറം യൂണിറ്റ് സഹചാരി റിലീഫ് സെൽ ഇത്തവണയും കാരുണ്യ ദീപം തെളിയിച്ചു.അഞ്ച് വർഷത്തോളമായി മലപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ രോഗികളുടെ പരിചരണം ഏറ്റെടുത്തു കൊണ്ട് എസ് കെ എസ് എസ് എഫ് മലപ്പുറം മേഖല സഹചാരി റിലീഫ് സെൽ സന്നദ്ധ സേവനം നടത്തുകയാണ്.

രാവിലെ 9:00 മണി മുതൽ ഉച്ചക്ക് രണ്ടോ മൂന്നോ മണി വരെ മലപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ സഹചാരിയുടെ യുവാക്കൾ മറ്റുള്ളവർക്ക് വേണ്ടി പരക്കം പാച്ചിലിലാണ്. ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും ഇവർ വീടുകളിൽ നിന്നും ശേഖരിക്കുന്ന പെരുന്നാൾ ദിനം ഒരുക്കുന്ന ഭക്ഷണം പെരുന്നാൾ നമസ്കാര ശേഷം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലെത്തിക്കുന്നു. ശേഷം രോഗികൾക്കും അവരെ കൂടെ നിൽക്കുന്നവർക്കു മായി ഭക്ഷണം വിതരണം ചെയ്ത് ബാക്കി സി എച്ച് സെന്റർ, പൊലീസ് സ്റ്റേഷൻ മറ്റു സേവന സ്ഥാപനങ്ങളിലേക്കും ഈ ഭക്ഷണം എത്തിക്കുന്നു.ഡോ: ഷിജിൻ , ഡോ: നിധിൻ എന്നിവർ ഭക്ഷണ വിതരണ ചടങ്ങിൽ സംബന്ധിച്ചു.എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് സെലിന് കീഴിലായി അഞ്ച് മാസം മുമ്പ് ഒരു ആംബുലൻസും പുറത്തിറക്കിയിട്ടുണ്ട്.

Comments are closed.