മലപ്പുറം റവന്യൂ ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം : ഭക്ഷണ സമിതി സ്വാഗത സംഘം യോഗം ചേർന്നു

തിരൂർ: നവംബർ 5 മുതൽ 8 വരെ ആലത്തിയൂർ ഹയർസെക്കന്ററി സ്ക്കൂളിലും സമീപത്തെ സ്ക്കൂളിലും നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം ഭക്ഷണ സമിതി സ്വാഗത സംഘം യോഗം ചേർന്നു. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മത്സരാർത്ഥികളും എസ്കോർട്ടിങ്ങ് ടീച്ചേഴ്സും ഒഫീഷ്യൽസുമായി ഇരുപതിനായിരത്തോളം പേരാണ് ഭക്ഷണത്തിനെത്തുക. എട്ട് കൗണ്ടറുകളിലായി പൂർണ്ണമായും ഹരിതേ പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ഭക്ഷണം വിതരണം നടക്കുക. ആലത്തിയൂർ സ്ക്കൂളിൽ നടന്ന സ്വാഗത സംഘ യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ അധ്യക്ഷത വഹിച്ചു. എൻ.പി. മുഹമ്മദ് അലി പദ്ധതികൾ അവതരിപ്പിച്ചു.പ്രധാന അധ്യാപകൻ പി.കെ. അബ്ദുൽ ജബ്ബാർ, പി ടി എ പ്രസിഡന്റ് ടി.എൻ. ഷാജി, വി.എ. ഗഫൂർ,, കെ.എം. ഹനീഫ, ജലീൽ വൈരങ്കോട്, സി.ടി. ജമാൽ, സി. യാസിർ അറഫാത്ത്,ടി.പി. സുബൈർ, റഫീഖ് പാലത്തിങ്ങൽ, സഫ് വാൻ പൊന്നാനി, ടി. ആയിഷ ബീഗം, കെ.കെ .ഷഫീദ, ഐ.സഫിയ, ടി. ആസിഫ് അലി, എം. ആരിഫ, ടി. മുഫീദ , സി. ആ ഫിറ, കെ.പി. അബ്ദുൽ ഗഫൂർഎന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: മലപ്പുറം റവന്യൂ ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം ഭക്ഷണ സമിതി സ്വാഗത സംഘ യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.