ധനമന്ത്രിക്ക് സൽ ബുദ്ധി ഉപദേശിച്ച് കത്തുകളയച്ച് മഹിളാ കോൺഗ്രസ്സ്

മലപ്പുറം : ജനങ്ങളുടെ നടുവൊടിക്കുന്ന
കേന്ദ്ര, കേരള സർക്കാറുകളുടെ ബജറ്റുകൾക്കെതിരെ മഹിളാ കോൺഗ്രസ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേറിട്ട പ്രതിഷേധം നടത്തി പ്രാർത്ഥനാ യജ്ഞവും,ബഹുമാനപ്പെട്ട ധനമന്ത്രി ടി.എൻ ബാലഗോപാലിന് സൽബുദ്ധി ഉപദേശിച്ചു കത്തുകളും അയച്ചു..പരിപാടി ഡി.സി.സി. പ്രസിഡന്റ്‌ വി എസ് , ജോയ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് പി. ഷഹർ ബാൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ് ദേശീയ സെക്രട്ടറി ഫാത്തിമറോസ്‌ന, പ്രസന്നകുമാരി, സുഭാഷിണി, ഫാത്തിമബീവി, കെഎം ഗിരിജ, വനജകണ്ടോട്ടി ,ഷക്കീലതാനൂർ , സുജാത പരമേശ്വരൻ ,സുഭദ്ര ശിവദാസ്, കമല അരീക്കോട് ,ജിജി മഞ്ചേരി,ശൈലജ ഊർങ്ങാട്ടിരി ,ലീലമോഹൻദാസ്,ബിന്ദു ഏലംകുളം ,ശ്രീദേവി വണ്ടൂർ , സുധ ഊർങ്ങാട്ടിരി ,സുലൈഖ വേങ്ങര ,കുഞ്ഞായിഷക്കുട്ടി താനൂർ , ഉമ്മുജാസ് മലപ്പുറം,ഷീന മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.