ദിവസങ്ങൾ പിന്നിട്ടിട്ടും ചോരാത്ത ആവേശം

വേങ്ങര: ദിവസങ്ങളേറെ പിന്നിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ. ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ എല്ലാ വോട്ടർമാരെയും കാണുന്ന തിരക്കിലാണ് മലപ്പുറത്തിന്റെ യുവനായകൻ വസീഫ്. മലപ്പുറം ലോക്സഭാ സ്ഥാനാർഥി വി വസീഫ് ഇന്ന് വേങ്ങര മണ്ഡലത്തിൽ വോട്ടർമാരെ കണ്ടു. രാവിലെ 9 മണിക്ക് ചെണ്ടപ്പുറായയിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. തുടർന്ന് പുകയൂർ, ചെങ്ങാന, തീണ്ടേക്കാട്, പാക്കടപ്പുറായ, അരീക്കപള്ളിയാളി എന്നീ സ്ഥലങ്ങളിൽ സ്ഥാനാർഥി സന്ദർശിച്ചു. പ്രചരണത്തിനിടയിൽ ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കണ്ണമംഗലം മേഖലാ കമ്മിറ്റി നൽകുന്ന പൊതിച്ചോറുകളുടെ ഫ്ലാഗ് ഓഫ് സ്ഥാനാർഥി നിർവഹിച്ചു. ഉച്ചയ്ക്ക് ശേഷം 3:30 ന് പുഴച്ചാലിൽ നിന്ന് തുടങ്ങിയ പ്രചരണ പ്രവർത്തനങ്ങൾ വലിയ ജന പിന്തുണയോടെയാണ് മുന്നേറിയത്. ശേഷം പൊട്ടിക്കൽ സന്ദർശിച്ച ശേഷം 5:30 മുതൽ സ്ഥാനാർഥി ചെലത്തൂരിൽ വച്ച് നടന്ന നോമ്പ് തുറയിൽ പങ്കെടുത്തു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ ടി അലവിക്കുട്ടി, വി ടി സോഫിയ എന്നിവർ ഇന്ന് സ്ഥാനാർഥിയുടെ കൂടെ പ്രചരണത്തിന്റെ ഭാഗമായി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇