കേരള മുസ്്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം
ഈ മാസം 20 ന് മലപ്പുറത്ത്;
വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

0

മലപ്പുറം: നവീന വാദികളുടെ ആശയപാപ്പരത്തം തുറന്ന് കാട്ടി ഈ മാസം 20 ന് വെള്ളിയാഴ്ച കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കും. എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒത്തൊരുമയോടെയും ഐക്യത്തോടെയും കഴിഞ്ഞുവന്നിരുന്ന മുസ്്ലിം സമുദായത്തില്‍; സലഫി ആശയവുമായി കടന്ന് വന്ന് ഛിദ്രത വളര്‍ത്തി രൂപം കൊണ്ട വഹാബിസം ഇന്ന് നിലനില്‍പ്പ് ഭീഷണിയിലാണ്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ അവര്‍ സംഘടിപ്പിച്ച സമ്മേളനങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുകയും പ്രഹസനങ്ങളായി മാറു കയും ചെയ്തിരിക്കുകയാണ്. പൊതു സമൂഹത്തില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് ഇസ്്ലാമിന്റെ തനതായ ആദര്‍ശവും ആശയവും വിശദീകരിക്കുന്നതിന് മലപ്പുറത്ത് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പ്രസ്ഥാന രംഗത്തെയും സമുന്നത നേതാക്കള്‍ സംബന്ധിക്കും. പതിനായിരങ്ങള്‍ സംബന്ധിക്കുന്ന പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണം കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി , സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഐദ്രൂസി കല്ലറക്കല്‍, പി.എം. മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, സി.കെയു മൗലവി മോങ്ങം,കെ.പി ജമാല്‍ കരുളായി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി.പി.എം ഇസ്ഹാഖ്, കുഞ്ഞീതു മുസ്്‌ലിയാര്‍, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി എന്നിവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികള്‍: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ (ചെയര്‍മാന്‍), സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കെ പി എച്ച് തങ്ങള്‍ (വൈ.ചെയര്‍മാന്‍മാര്‍), മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (ജനറല്‍ കണ്‍വീനര്‍), ഊരകം അബ്ദുറഹ്മാന്‍ സഖാഫി, വി പി എം ഇസ്ഹാഖ്, അബ്ദുറഹീം കരുവാത്തുകുന്ന് (കണ്‍വീനര്‍മാര്‍) ഫൈനാന്‍സ്: പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി (ചെയര്‍മാന്‍), സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദ്രോസ് കല്ലറക്കല്‍ (കണ്‍വീനര്‍)
പ്രചാരണം: പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ (ചെയര്‍മാന്‍), മുജീബ് വടക്കേമണ്ണ (കണ്‍വീനര്‍) സജ്ജീകരണം : സുബൈര്‍ മാസ്റ്റര്‍ കോഡൂര്‍ (ചെയര്‍മാന്‍), ദുല്‍ഫുഖാര്‍ അലി സഖാഫി (കണ്‍വീനര്‍) മീഡിയ : ജമാല്‍ കരുളായി (ചെയര്‍മാന്‍), ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കണ്‍വീനര്‍), വളണ്ടിയര്‍ : ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി (ചെയര്‍മാന്‍), ബദ്റുദ്ദീന്‍ കോഡൂര്‍ (കണ്‍വീനര്‍)

ഫോട്ടോ: കേരള മുസ്്‌ലിം ജമാഅത്ത് ഈ മാസം 20 ന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനത്തിന്റെ സ്ംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ മലപ്പുറം മഅദിന്‍ കാമ്പസില്‍ സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

Leave A Reply

Your email address will not be published.