പണ്ഡിത നേതൃത്തിന്റെ ഇടപെടലുകൾക്ക് ശക്തിപകരണം :സി മുഹമ്മദ് ഫൈസി

മലപ്പുറം : കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നവജാഗരണ മാതൃകയിലുള്ള മുന്നേറ്റത്തിന് പണ്ഡിത നേതൃത്വത്തിന്റെ ഇടപെടലുകൾക്ക് പ്രാസ്ഥാനിക നേതൃത്വം ശക്തി പകരണമെന്ന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. വലിയ വരമ്പ് താജുൽ ഉലമ നഗരിയിൽ നടന്ന ജില്ല സെൻട്രൽ എക്സിക്യൂട്ടീവ് സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു അദ്ദേഹം. ഉറച്ചതും ജാഗ്രതയോടെയുമുള്ള പ്രാസ്ഥാനിക നയനിലപാടുകളാണ് പ്രസ്ഥാനത്തിന്റെ അജയ്യ മുന്നേറ്റത്തിന് കാരണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി പി.എം. മുസ്തഫ കോഡൂർ, ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ഹബീബ് തങ്ങൾ ചെരക്കാപറമ്പ്, മുഹമ്മദ് മൂന്നിയൂർ, സയ്യിദ് ജമലുല്ലൈലി തങ്ങൾ,സയ്യിദ് കെ.കെ.എസ് തങ്ങൾ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, , സയ്യിദ് ജലാലുദ്ധീൻ ജീലാനി,സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മൂച്ചിക്കൽ , കെ.പി. ജമാൽ കരുളായി, പി.കെ.എം ബശീർ അലിയാർ കക്കാട് പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇