പുതുവത്സര ദിനത്തിൽ ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി.

0

മലപ്പുറം : മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്‌റ്റേഷൻ യൂണിറ്റ് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സദഖത്തുള്ള ബാബു അധ്യക്ഷനായിരുന്നു വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ പി ബാവ ഡിവിഷൻ കൗൺസിലർ മുഹമ്മദലി അരിമ്പ്ര എന്നിവർ പങ്കെടുത്തു റാഫി കുന്നുംപുറം സ്വോഗതവും റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു .
ഡോക്ടർ മുഹമ്മദ് കുട്ടി കണ്ണിയൻ ,
നൂർമുഹമ്മദ് മലപ്പുറം,ജംഷീദ് സി ടി കീഴാറ്റൂർ ,പ്രസീദ നമ്പീശൻ മഞ്ചേരി ,സമീറലി കൽപകഞ്ചേരി
തുടങ്ങിയ ട്രോമാ കെയർ വളണ്ടിയർമാരും പരിശീലന ക്ലാസ്സിന് നേതൃത്തം നൽകി.

Leave A Reply

Your email address will not be published.