🚦🚦🚦🚦🚦🚦🚦🚦മലപ്പുറം ജില്ലാ തല ലോക മലേറിയ ദിനാചരണം നടത്തി.🚦🚦🚦🚦🚦🚦🚦🚦

2023ലെ മലപ്പുറം ജില്ലാ തല ലോക മലേറിയ ദിനാചരണം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഏപ്രിൽ 25ന് തിരൂരങ്ങാടി എം.കെ.എച്ച് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 2023 ലെ ലോക മലേറിയ ദിനം “മലേറിയ പൂജ്യം വിതരണം ചെയ്യാനുള്ള സമയം: നിക്ഷേപിക്കുക, നവീകരിക്കുക, നടപ്പിലാക്കുക” എന്ന പ്രമേയത്തിന് കീഴിലായിരിക്കും. ഈ തീമിനുള്ളിൽ, ഇന്ന് ലഭ്യമായ ഉപകരണങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളിലേക്കെത്തേണ്ടതിന്റെ നിർണായക പ്രാധാന്യത്തിൽ നടന്ന ദിനാചരണം തിരൂരങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സുഹറാബി.സി.പി യുടെ അദ്ധ്യക്ഷതയിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ.സി.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ സർവ്വൈലൻസ് ഓഫീസർ ഡോ.ഷുബിൻ.സി മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ ഹബീബ ബഷീർ.സി.പി, തിരൂരങ്ങാടി ഗവ:താലൂക്ക് ആസ്ഥാന ആശുപത്രിയിലെ സൂപ്രണ്ട് ഡോ.പ്രഭുദാസ്.ആർ, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ രാജു.പി.കെ, ടെക്നിക്കൽ അസിസ്റ്റൻറ് സുരേഷ് കുമാർ.സി.പി, ബയോളജിസ്റ്റ് മുജീബ് റഹ്മാൻ, ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫീസർ ഫസൽ.പി.എം, തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിലെ ജനറൽ മാനേജർ മുഹമ്മദ് നൗഷാദ്.വി, തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലെ കൺസൾട്ടൻറ് ഫിസിഷ്യൻ ഡോ.സുരേഷ്, തിരൂരങ്ങാടി എം.കെ.എച്ച് സ്കൂൾ ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ ഫാത്തിമ. കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ വാസുദേവൻ തെക്ക് വീട്ടിൽ സ്വാഗതവും, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് നന്ദിയും പറഞ്ഞു. തുടർന്ന് എം കെ എച്ച് സ്കൂൾ ഓഫ് നേഴ്സിങ്ങിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ്,ഫ്ലാഷ് മോബ് & ഗാനാലാപനം ഉൾപ്പെടെയുള്ള കലാവിരുന്നുമുണ്ടായി. ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ.എം.എസ്, ഹരികൃഷ്ണൻ.പി, ഷീനാ മോൾ മാത്യു, സജീവ് കുമാർ, സബിത, പബ്ലിക് നഴ്സുമാരായ ലത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇