സേട്ടു സാഹിബ് ദേശീയ സെമിനാറും കലാ സായാഹ്നവും മലപ്പുറത്ത്
മലപ്പുറം: മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിൻ്റെ ദീപ്തമായ ഓർമ്മകളെ പ്രോജ്ജ്വലമാക്കുന്ന ദേശീയ സെമിനാറും, സെക്കുലർ ഇന്ത്യ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്തരായ കലാകാരൻമാരെയും ഗായകരെയും പങ്കെടുപ്പിച്ച് സർഗ്ഗ സായാഹ്നവുമൊരുക്കാൻ മലപ്പുറത്ത് ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. 2023 ജനു: 6 ന് (വെള്ളി) വൈകുന്നേരം 3 മണി മുതൽ രാത്രി 10 മണി വരെ മലപ്പുറം ടൗൺ ഹാൾ അങ്കണത്തിൽ നടത്തപ്പെടുന്ന പരിപാടിയിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഉന്നതരായ വ്യക്തികൾ പങ്കെടുക്കും.
കെ പി. ഇസ്മായീലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ:- കെ പി. ഇസ്മായീൽ (ചെയർമാൻ) ഒ എം. ജബ്ബാർ ഹാജി, സി എച്ച്. മുസ്തഫ, പ്രൊഫ: കെ കെ. മുഹമ്മദ് (വൈസ്: ചെയർമാൻമാർ) പ്രൊഫ: എ പി. അബ്ദുൽ വഹാബ് (ജന: കൺവീനർ) അഡ്വ: ഒ കെ. തങ്ങൾ, പി കെ എസ്. മുജീബ് ഹസ്സൻ, സാലിഹ് മേടപ്പിൽ (കൺവീനർമാർ) കെ പി. അബൂബക്കർ ഹാജി തിരൂരങ്ങാടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മൊയ്തീൻ കുട്ടി ഹാജി താനാളൂർ, അലവിക്കുട്ടി മാസ്റ്റർ ഇന്ത്യന്നൂർ, ഖാലിദ് മഞ്ചേരി, മജീദ് തെന്നല, പി ടി. ബാവ താനൂർ, മൊയ്തീൻ കുട്ടി മാസ്റ്റർ ഒതുക്കുങ്ങൽ, അസീസ് കളപ്പാടൻ, അബ്ദുള്ളക്കുട്ടി മാസ്റ്റർ അരീക്കോട്, ഹുസൈൻ കബീർ മാസ്റ്റർ, അലവി മാര്യാട്, ഹംസ ഫൈസി ചെമ്മാട്, മുഹമ്മദലി മാസ്റ്റർ, എൻ എം. മശ്ഹൂദ്, കെ സി. മൻസൂർ തിരൂരങ്ങാടി, മുഹമ്മദലി എന്ന കുട്ട്യാപ്പ, എ പി. സിദ്ധീഖ് താനൂർ, ബഷീർ മരത്താണി, സാലിം മഞ്ചേരി, ശംസു പാലത്തിങ്ങൽ, അഷ്റഫ് മമ്പുറം, ഹംസക്കുട്ടി ചെമ്മാട്, പി. യാഹുട്ടി തിരുനാവായ, തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.
പരിപാടിയുടെ വിജയത്തിന്നായി വിപുലമായ പ്രചാരണ പരിപാടികൾ നടത്താനും തീരുമാനിച്ചു.
പി കെ എസ്. മുജീബ് ഹസ്സൻ സ്വാഗതവും സാലിഹ് മേടപ്പിൽ നന്ദിയും പറഞ്ഞു.