മലേഷ്യയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ റിക്രൂട്ട്‌മെൻറ് വർദ്ധിപ്പിക്കാൻ എൻ എസ് ഡി സി ഐ   പ്രിമാസ്, കെ എൽ എസ് ഐ സി സി ഐ എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു

0

കൊച്ചി, ഇന്ത്യയെ ലോകത്തിൻറെ നൈപുണ്യ കേന്ദ്രമാക്കി മാറ്റുക എന്ന പൊതു ലക്ഷ്യവുമായി ചേർന്ന്, മലേഷ്യയിൽ ഇന്ത്യയുടെ നൈപുണ്യ തൊഴിൽ ശക്തികളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻറെ  അന്താരാഷ്‌ട്ര വിഭാഗമായ  എൻഎസ്‌ഡിസിഐ മലേഷ്യൻ ഇന്ത്യൻ റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷനുമായും (പ്രിമാസ്) ക്വാലാ ലംപൂർ ആൻറ് സെലങ്കോർ ഇന്ത്യൻ ചേംമ്പർ കൊമേഴ്‌സ് ആൻറ് ഇൻഡസ്ട്രി (കെ എൽ എസ് ഐ സി സി ഐ)യുമായും ചേർന്ന് ധാരണാ പത്രത്തിൽ (എംഒയു) ഒപ്പുവച്ചു.2023- ലെ പ്രവാസി ഭാരതീയ ദിവസ് (പിബിഡി) സമ്മേളന സമയത്ത്, ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീ എസ്. ജയശങ്കറിൻറെ സാന്നിധ്യത്തിൽ കരാറുകളുടെ കൈമാറ്റം നടന്നു. മലേഷ്യൻ സംഘടനകളുമായുള്ള പങ്കാളിത്തം വഴി മലേഷ്യയിലെ  തൊഴിലിടങ്ങളുടെ ഭാഗമാകാനും അന്താരാഷ്ട്ര സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ യുവാക്കൾക്ക് ഉപജീവന മാർഗം നൽകുന്നതിനും  ഇന്ത്യയിലെ പ്രഗത്ഭ പരിശീലന സ്ഥാപനങ്ങളിലെ  വിദഗ്ധരായ വിദ്യാർത്ഥികളുടെ  റിക്രൂട്ടമെൻറ് പ്രക്രിയയിലൂടെ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ത്യൻ യുവാക്കൾക്കായി വിദേശ വിപണികളിലെ കഴിവുകളുടെ ആവശ്യകതകൾ വിലയിരുത്തുന്നതിനും പ്രത്യേക തൊഴിൽ അവസരങ്ങൾക്കായി ഉയർന്ന നിലവാരമുള്ള പരിശീലനം നൽകുന്നതിനും അന്താരാഷ്ട്ര തലത്തിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ലോകോത്തര പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങൾ  സൃഷ്ടിക്കുന്നതിനും ഒരു സ്ഥാപന ചട്ടക്കൂട് സ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. യുവാക്കൾക്കുള്ള സാധ്യതകൾ, കൗൺസിലിംഗ്, നൈപുണ്യ പരിശീലനം, പുറപ്പെടുന്നതിന് മുമ്പുള്ള ഓറിയൻറ്റേഷൻ, പ്ലെയ്‌സ്‌മെൻറ്, ഇമിഗ്രേഷൻ, പോസ്റ്റ്-പ്ലേസ്‌മെൻറ് പിന്തുണ എന്നിവയ്ക്കായി എൻഎസ്‌ഡിസിഐ പരിശീലന പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ ഇതെല്ലാം കൈവരിക്കാനാകും. സ്കിൽ ഇന്ത്യ പോലുള്ള ആഭ്യന്തര നൈപുണ്യ പരിശീലന പരിപാടികളിലൂടെ ആഗോള വിപണിയിലേക്ക് വിദഗ്ധ തൊഴിലാളികളുടെ മുൻനിര വിതരണക്കാരായി ഇന്ത്യയെ മാറ്റുകയെന്ന കേന്ദ്രത്തിൻറെ ലക്ഷ്യത്തിന് അനുസൃതമായാണ് ഇത് , താൽപ്പര്യമുള്ള വിവിധ മേഖലകളിലായി നിരവധി രാജ്യങ്ങളുമായി കൂടുതൽ അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുകയും, നൈപുണ്യ വികസനത്തിൽ ആഗോള നിലവാരം ഉയർത്തുകയും ഉറപ്പാക്കുകയും ചെയ്യുന്നു.ഈ സഹകരണത്തെക്കുറിച്ച് സംസാരിച്ച എൻ എസ് ഡി സി ഐ എം ഡിയും സിഇഒ യുമായി വേദ് മണി തിവാരി “ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സാധ്യതകളുടെ പങ്കാളിത്തം, ഇന്ത്യയെ ലോകത്തിൻറെ നൈപുണ്യ തലസ്ഥാനമാക്കാനുള്ള നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ കൂടുതൽ സഹായിക്കുമെന്ന്” പ്രസ്താവിച്ചു.എൻ എസ് ഡി സി ഐ സംഘം നിലവിൽ, വിവിധ മലേഷ്യൻ തൊഴിലുടമകളുമായും അസോസിയേഷനുകളുമായും ഈ പ്രവർത്തനങ്ങൾ    സുഗമമാകാൻ പ്രവർത്തിക്കുന്നു. ഉദ്യോഗാർത്ഥികളുടെ യോഗ്യത, ആവശ്യമായ സാങ്കേതികത, മറ്റുള്ളവ എന്നിവയുൾപ്പെടെയുള്ള വിശദമായ തൊഴിൽ സവിശേഷതകൾ നോഡൽ ഏജൻസി ഉറപ്പാക്കി  പരിശീലന പങ്കാളികളുമായും തൊഴിലുടമകളുമായും ഏകോപിപ്പിച്ച് നിയമന പ്രക്രിയ സുഗമമാക്കുകയും ചെയ്യും. കൂടാതെ, ധാരണാപത്രങ്ങൾ മലേഷ്യൻ ഓർഗനൈസേഷനുകൾ എൻ‌എസ്‌ഡി‌സി‌ഐയുമായി ഏർപ്പെടാനോ തൊഴിലുടമകൾക്ക് വേണ്ടി വരാനിരിക്കുന്ന ജീവനക്കാരന് ഓഫർ ലെറ്ററുകൾ നൽകാനോ മാത്രമല്ല, അതോടൊപ്പം നിയമനത്തിലൂടെയും തൊഴിൽ ജീവിത രീതിയിലൂടെയും പ്രോജക്റ്റ് നിരീക്ഷിക്കുകയും വിലയിരുത്തുകയും സുഗമമാക്കുകയും ചെയ്യുന്നു.

Leave A Reply

Your email address will not be published.