മലബാറിലെ ഉൽസവങ്ങൾക്ക് പരിസമാപ്തി.മൂന്നിയൂർ കോഴി കളിയാട്ട മഹോൽസവത്തിന് ലക്ഷങ്ങൾ എത്തി

.മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് നടക്കുന്ന മൂന്നിയൂർ കോഴി കളിയാട്ട മഹോൽസവത്തിന് ഭക്തജനങ്ങളടക്കം ലക്ഷങ്ങൾ എത്തി.കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ വിവിധ ദേശങ്ങളിൽ നിന്നുമായി ലക്ഷകണക്കിന് വരുന്ന ഭക്തജനങ്ങൾ കളിയാട്ട കാവിൽ എത്തിയത്.മുളയും കുരുത്തോലയും കൊണ്ട് നിർമ്മിച്ച ആയിരക്കണക്കിന് പൊയ്ക്കുതിരകളുമായി താളമേള കൊഴുപ്പുകളോടെയാണ് കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ ഇവർ എത്തിയത്. പുകയൂർ ദേശത്ത് നിന്നുള്ള സാംബവ മൂപ്പന്റെ പൊയ്കുതിര ക്ഷേത്രത്തിൽ പ്രവേശിച്ചശേഷമാണ് മറ്റ് ദേശങ്ങളിൽ നിന്നും വന്ന പൊയ്കുതിരകൾ ക്ഷേത്രത്തിൽ പ്രവേശിച്ചത്.പല ദേശക്കാരും പൊയ്കുതിരകളുമായി പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിൽ പ്രദക്ഷിണം വെച്ചതിന് ശേഷമാണ് കളിയാട്ടക്കാവിൽ എത്തിയത്.പൊയ്കുതിരയുമായി കാവിലമ്മയെ വലയം ചെയ്തതിന് ശേഷം ആൽത്തറയിൽ എത്തി പൊയ്കുതിരകളെ തല്ലി തകർത്തതിന് ശേഷമാണ് ദേശത്തേക്ക് മടങ്ങിയത്.മതമൈത്രിക്കും കാർഷിക വിപണിക്കും ഏറെ പേര് കേട്ട കളിയാട്ട മഹോൽസവത്തിന് ഇത്തവണ വഴിഭാണിഭക്കാരും ഏറെയായിരുന്നു.ഒരാഴ്ച മുമ്പ് തന്നെ തലപ്പാറ മുതൽ മുട്ടിയാറ വര റോഡിന്റെ ഇരു വശങ്ങളിലും കച്ചവടക്കാർ കച്ചവടങ്ങൾ തുടങ്ങിയിരുന്നു.മഴ ലഭ്യത കുറവ് കാരണം കാർഷിക വിപണനം അൽപം കുറവായിരുന്നു.ക്ഷേത്ര പരിസരത്ത് രാവിലെ മുതൽ തന്നെ കോഴിതറയിൽ നേർച്ച കോഴികളെ കുരുതി നൽകാൻ വലിയ തിരക്കായിരുന്നു.കോഴികളിയാട്ടത്തിലെ ഒരു പ്രധാന ചടങ്ങാണ് കോഴികുരുതി.കളിയാട്ട മഹോൽസവത്തിന് ക്ഷേത്ര പരിസരത്ത് എത്തുന്നവർക്ക് സൗജന്യ കഞ്ഞിവിതരണം നടത്തിയത് ഭക്തർക്ക് ഏറെ ആശ്വാസം നൽകി.ക്രമസമാധാനത്തിനും സുരക്ഷക്കും തിരൂരങ്ങാടി തഹസിൽദാർ പി.ഒ.സാദിഖ്,താനൂർ ഡി.വൈ.എസ്.പി.വി.ബെന്നിയുടെ കീഴിൽ ക്രൈംബ്രാഞ്ച് ,നാർക്കോട്ടിക് ഡി.വൈ.എസ്.പി മാരുടെ നേത്രത്വത്തിൽ വിപുലമായ പോലീസ് ,ഫയർഫോഴ്സ് സംവിധാനങ്ങളും ആരോഗ്യ വകുപ്പിന്റെ കീഴിൽ മൂന്നിയൂർ F.H.C.യിലെ മെഡിക്കൽ ഓഫീസർമാരായ ഡോ:ഫെബിന,ഡോ:നജ്മത്ത്,നഴ്സിംഗ് ഓഫീസർ സിൻസി,മഞ്ജുഷ,എച്ച്.ഐ.സബിത അജിത,ഉമേഷ്ലാൽ,ജലീൽ,രശ്മി,ആരതി,ജയന്തി,വിജയ ലക്ഷ്മി,സുരേഷ്,കൃഷ്ണൻ,സലാം തുടങ്ങി ഡോക്ടർമാരും നഴ്സുമാരുമരടങ്ങുന്ന മെഡിക്കൽ ടീമും സേവന സന്നദ്ധരായി ഉണ്ടായിരുന്നു.മെയ് 16 നാണ് കളിയാട്ടത്തിന് തുടക്കം കുറിക്കുന്ന കാപ്പൊലിക്കൽ ചടങ്ങ് നടന്നത്.കാപ്പൊലിച്ച് പത്താം നാൾ വരുന്ന വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ കളിയാട്ട മഹോൽസവം നടക്കുന്നത്.മമ്പുറം തങ്ങളുടെ നിർദ്ദേശപ്രകാരമാണ് വെള്ളിയാഴ്ച കളിയാട്ട മഹോൽസപത്തിന് തെരഞ്ഞെടുത്തതെന്നാണ് ഐതിഹ്യം.ജൂൺ 2 ന് അവസാന പൂജയോട് കൂടിയാണ് ഇവിടെ ചടങ്ങുകൾ അവസാനിക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്: അഷ്റഫ് കളത്തിങ്ങൽ പാറ

.9744663366