മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ ആവിഷ്കാര ചിത്രമായ തിറയാട്ടം ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ ആവിഷ്കാര ചിത്രമായ *തിറയാട്ടം*എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. കൗസ്തുഭം, ഹോം ഗാർഡ്, പ്രേമിക എന്നീ ചിത്രങ്ങൾ സംവിധാനം നിർവഹിച്ചതിന് ശേഷമാണ് സജീവ് കിളികുലം തിറയാട്ടം സംവിധാനം ചെയ്യുന്നത്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസർ വിനീത തുറവൂർ.താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താള പിഴകളുടെ കഥ പറയുന്ന ചിത്രത്തിൽ അനാഥത്വത്തിന്റെ വിഹ്വലതകൾ, പ്രണയം,ദാരിദ്ര്യം, രതി, ജീവിതകാമനകൾ.. എല്ലാം വരച്ചു കാട്ടുന്നു.ജിജോ ഗോപിയുടെ നായകവേഷം അതി സങ്കീർണ്ണമായ, മാനങ്ങളിലൂടെയാണ് ഫ്രെയിമിൽ പകർത്തപ്പെടുന്നത്. നവരസങ്ങളും കയറി മറയുന്ന മുഖത്ത് പ്രണയത്തിന്റെ താമരപ്പൂക്കളും, ഉച്ച സൂര്യന്റെ താപവും താളത്മകമായി മിന്നി മറയുന്നു.ജിജോ ഗോപി, ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ,നാദം മുരളി,തായാട്ട് രാജേന്ദ്രൻ,സുരേഷ് അരങ്ങ്,മുരളി,ദീപക് ധർമ്മടം,ബക്കാടി ബാബു,സജിത്ത് ഇന്ദ്രനീലം,രവി ചീരാറ്റ,ശിവദാസൻ മട്ടന്നൂർ,അജിത് പിണറായി,കൃഷ്ണ,ഗീത,ഐശ്വര്യ,സുൽഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്.ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് മാധവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറമാൻ അജിത്ത് മൈത്രയൻ.എഡിറ്റർ രതീഷ് രാജ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. കോസ്റ്റും വാസു വാണിയംകുളം, സുരേഷ് അരങ്ങ്.ചമയം ധർമ്മൻ പാമ്പാടി, പ്രജി.ആർട്ട്‌ വിനീഷ് കൂത്തുപറമ്പ്.മഴ മുകിൽ മാല ചാർത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിൻ കെ ചെറിയാനാണ്. ഈ ഗാനത്തിന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണൻ, റീജ,നിത്യ മാമൻ, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റെജിമോൻ കുമരകം. ആക്ഷൻ ബ്രൂസിലി രാജേഷ്. കൊറിയോ ഗ്രാഫി അസ്നേഷ്. ഓർക്കസ്ട്രേഷൻ കമറുദ്ദീൻ കീച്ചേരി. ഡിസൈൻസ് മനു ഡാവിഞ്ചി.പി ആർ ഒ എം കെ ഷെജിൻ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇