1921 ലെ മലബാർ സമരത്തിന്റെ 102-ാം വാർഷികം ആചരിച്ചു.

തിരൂരങ്ങാടി : തിരൂരങ്ങാടി യെംഗ് മെൻസ് ലൈബ്രറിയുടെയും പന്താരങ്ങാടി സ്വാതന്ത്ര സമര സേനാനികളുടെ പിൻതലമുറക്കാരുടെയും ആഭിമുഖ്യത്തിൽ 1921 ലെ മലബാർ സമരത്തിന്റെ 102-ാം വാർഷികാചരണം പന്താരങ്ങാടി പള്ളിപ്പടിയിൽ ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. അജിത് കോളാടി നിർവ്വഹിച്ചു. കേരള ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ.പി.പി. അബ്ദുറസാഖ് മുഖ്യ പ്രഭാഷണം നടത്തി. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ചിത്രരചനക്കുള്ള കവറൊടി മുഹമ്മദ് മാസ്റ്റർ പുരസ്കാരം ഫാത്തിമ ജന്ന, ലാസിമ എന്നിവർക്ക് തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഇക്ബാൽ കല്ലുങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ശ്രീ. തൃക്കുളം കൃഷ്ണൻ കുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമൻ മാസ്റ്റർ, കെ. മൊയ്തീൻ കോയ ,എം.പി. അബ്ദുൽ വഹാബ്, മുഹമ്മദലി പാലക്കൽ, കെ.പി. ബീരാൻ കുട്ടി, ഉഷ തയ്യിൽ, അഡ്വ: ഇബ്രാഹീം കുട്ടി, പി.കെ.അബ്ദുൽ അസീസ്, സി.പി. ഹബീബ ,ഷാഹിന തിരു നിലത്ത്, പാലത്ത് മുസ്തഫ, ചെറ്റാലി റസാക്ക് ഹാജി, സി.എം. അലി, മൂഴിക്കൽ ബാവ, സമദ് മൂഴിക്കൽ, സമദ്കാരാടൻ, ഉരുണിയൻ മുസ്തഫ, കാരാടൻ കുഞ്ഞാപ്പു , എം. കാർത്തിയാനി, സി.ച്ച്. ഖലീൽ , എം. മഹ്മൂദ്, കാരക്കൽ ഗഫൂർ ,സി.ടി. ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇