മറ്റുള്ളവർക്ക് വേണ്ടികർമ്മം ചെയ്തു ജീവിതം ധന്യമാക്കുക.-ആലങ്കോട് ലീലാകൃഷ്ണൻ


താനുർ : മനുഷ്യൻ ജീവിക്കുന്ന കാലഘട്ടത്തിൽ മറ്റുള്ളവർക്ക് വേണ്ടികർമ്മങ്ങൾ ചെയ്തു ജീവിതം ധന്യമാക്കണമെന്ന്കവിയും എഴുത്തുക്കാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.ഒഴൂരിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കരുവാത്ത് വേലായുധന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പൗരാവലി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പുത്തൻതെരു ഹൂറിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു.ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻഅഡ്വ: കെ.മോഹൻദാസ്മുഖ്യാതിഥിയായി.അഷ്കർ കോറാട്.പി.കെ.കൃഷ്ണദാസ്.ഇ ജയൻ , ഒ.രാജൻ, ,കെ. ജനചന്ദ്രൻ ,ടി.എൻ. ശിവശങ്കരൻ ,ഒ.കെ. ബേബിശങ്കർ ,ഷാജി പാച്ചേരിസുരേഷ് എടപ്പാൾ :ഒ സുരേഷ് ബാബു .കോഴിശേരി നാരായണൻ കുട്ടിഎ.പി. സുബ്രമണ്യൻമുജീബ് താനാളൂർ .എം.വിനോദ്,ടി.സുലോചനസീമ രജേഷ്വി ബിജുഎനിവർ സംസാരിച്ചു. അടിക്കുറിപ്പ്കരുവാത്ത് വേലായുധന്റെനവതി ആഘോഷ ചടങ്ങ് കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇