ഇന്ത്യാ മുന്നണി ദേശീയ ഭരണം പിടിക്കും, ജെബി മേത്തർ എം പി.
ചേളാരി:മതേതര,ജനാധിപത്യ, വിധ്വംസക ശക്തികൾക്കെതിരെ രൂപം കൊണ്ട ഇന്ത്യാ മുന്നണി 2024 ൽ ദേശീയ തലത്തിൽ ഭരണം പിടിക്കുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. പറഞ്ഞു. രാജ്യത്തിന്റെ യശസ്സും നഷ്ടപ്പെട്ട അന്തസും ജനങ്ങളുടെ ആത്മവിശ്വാസവും വീണ്ടെടുക്കാൻ ഇതാവശ്യമാണെന്ന് ചേളാരി വ്യാപാര ഭവനിൽ വെച്ച് നന്ന മഹിള കോൺഗ്രസ് ഉൽസാഹ് പെരുവള്ളൂർ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ . ഇന്ത്യ മുന്നണി രൂപം കൊണ്ടതോടെ മോഡിയുടെയും അമിത് ഷയുടെയും ഉറക്കം നഷ്ടപ്പെട്ടു. ഡീസൽ വിലക്കുറയ്ക്കണോ, പാചക വാതക വില കുറയ്ക്കണോ, പത്ത് വർഷം പൂഴ്ത്തി വച്ച വനിത ബിൽ കൊണ്ടുവരണോ,നാടിന്റെ പേര് മാറ്റണോ, തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണോ ആകെ ഒരു വെപ്രാളം,സ്ഥല,ജല,വിഭ്രാന്തി നേരിട്ട പ്പോലെയാണ് മോഡി സർക്കാറിന്റെ ഇന്നത്തെ പോക്ക് – എൻ.ഡി.എയിലെ പ്രബല കക്ഷികളെല്ലാം അവരെ കൈയോഴിയുകയാണ്. തമിഴ് നാട്ടിൽ അണ്ണ ഡി.എം.കെ – എൻ ഡി എ വിട്ടു പോയി. ദക്ഷിണേന്ത്യയിൽ നിന്ന് ഒരു സീറ്റു പ്പോലും ബി.ജെ.പി.ക്ക് കിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കുന്നത്. ഒമ്പത് വർഷം മുമ്പ് കേരളത്തിന് എയിംസ് പ്രഖ്യാപിച്ചതാണ്. പ്രഖ്യാപനമല്ലാതെ മറ്റൊന്നും നടന്നില്ല. ജെബി മേത്തർ കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഖൈറുന്നിസ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. ഷഹർ ബാൻ, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ വനജ ടീച്ചർ പുളിക്കൽ,ആമിന മോൾ തിരൂർ, വീക്ഷണം മുഹമ്മദ്, ഗഫൂർ പള്ളിക്കൽ . ഷക്കീല താനൂർ,വത്സല പള്ളിക്കൽ,തങ്ക വേണു ഗോപാൽ, ഷാ ബിലഷ.പി.പി. സുലൈഖ.എ. വി. ഷിബ് ല , വിമല പള്ളിക്കൽ എന്നിവർ സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇