ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ഏക അജണ്ടയാണ് മോഡിയും ബി.ജെ.പി.യും നടപ്പിലാക്കുന്നതെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.
താനൂർ: ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ഏക അജണ്ടയാണ് മോഡിയും ബി.ജെ.പി.യും നടപ്പിലാക്കുന്നതെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. ഏക വ്യക്തി നിയമം നടപ്പിലാക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. വ്യത്യസ്ത വിശ്വാസങ്ങളും വിഭിന്ന ആചാരങ്ങളും അതിലൂന്നിയുള്ള നിയമ സംഹിതകളും ഉള്ള വൈവിധ്യം തന്നെയാണ് നമ്മുടെ നന്മയും കൂട്ടായ്മയും അതെല്ലാം തകർക്കാനാണ് മോഡി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് മഹിള കോൺഗ്രസ് ഉൽസാഹ് ബ്ലോക്ക് കൺവൻഷനുകൾ ഉദ്ഘാടനം ചെയ്യവേ അവർ പറഞ്ഞു.മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. പങ്കെടുത്തു വരുന്ന ഉൽസാഹ് ബ്ലോക്ക് കൺവൻഷൻ ഇന്ന് പതിമൂന്നാം ദിനം. കാസർക്കോട്ട് നിന്നാരംഭിച്ച ഉൽസാഹ ഭരിതമായ യാത്ര കണ്ണൂരും,വയനാടും,കോഴിക്കോടും ജില്ലകൾ കടന്ന് മലപ്പുറത്തെ നാലു ദിവസത്തെ പര്യടനത്തിൽ 32 ബ്ലോക്കുകളിലെ കൺവൻഷൻ ഇന്ന് പൂർത്തിയാകുന്നു.282 ൽ 98 ബ്ലോക്കുകളിലെ കൺവൻഷൻ നടന്നു.ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം തന്നെയാണ് മോഡിയുടേത്. ആ കുതന്ത്രം 2024 ൽ ഇന്ത്യാ മുന്നണി പൊളിക്കും. അതിനുള്ള ശക്തി മുന്നണി ആർജിച്ചു കഴിഞ്ഞു. മത ന്യൂനപക്ഷങ്ങളിലും പിന്നാക്കക്കാരിലും അശാന്തിയും അസ്വസ്ഥതയും സൃഷ്ടിക്കുകയാണ് മോഡി ലൈൻ. ജന സംഖ്യ കണക്കെടുപ്പും ജാതി സെൻസും വൈകിപ്പിക്കുന്നത് എന്തിനെന്ന് മോഡി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ കൺവെൻഷനുകളുടെ അവസാന ദിന പര്യടനം താനൂരിൽ നിന്ന് ആരംഭിച്ചു.താനൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് ടി.പി. ഷീബ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഷഹർബാൻ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ യു. വഹീദ , രജനി രമാനന്ദ്, സംസ്ഥാന ജനറൽ സിക്രട്ടറി നിഷാ സോമൻ , സംസ്ഥാന സെക്രട്ടറിമാരായ ടി. വനജ ടീച്ചർ, ടി. ആമിന മോൾ , സംസ്ഥാന ഉപദേശക സമിതി അംഗം കെ. ഫാത്തിമ ബീവി, ജില്ലാ വൈസ് പ്രസിഡണ്ട് ഷക്കീല ചിറ്റമ്പലം, ജില്ലാ ജനറൽ സിക്രട്ടറിമാരായ ബിന്ദു മുളന്തല , സരിത, സെകട്ടറിമാരായ രാജേശ്വരി , പി. ജ്യോതി, പി എച്ച് കുഞ്ഞായിഷക്കുട്ടി, മുംതാം സ് ചാത്തേരി , അജിത പൊന്മുണ്ടം, എന്നിവർ പ്രസംഗിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പു വടക്കയിൽ+91 93491 88855