സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസിൻ പ്രകാശനവും നടന്നു.

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസീൻ പ്രകാശനവും നടന്നു. ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനുമായ പി.എം.എ ഗഫൂർ ഉദ്ഘാടനം ചെയ്തു. സ്നേഹമാണ് ജീവിതത്തിന്റെ അടിസ്ഥാന തത്ത്വമെന്നും സമൂഹത്തിൽ അവനവന്റെ ഇടം കണ്ടെത്താൻ കഴിയണമെന്നും അവനവന്റേതല്ലാത്ത ഇടങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ. ഇബ്രാഹിം അധ്യക്ഷനായിരുന്നു. ഇന്നലെകളെ വായിച്ചും ഇന്നുകളെ തിരുത്തിയും നാളെകളെ എഴുതുമ്പോൾ എന്ന പേരിൽ സോഷ്യോളജി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്റെ പ്രകാശനവും നടന്നു. കാലിഗ്രഫിയിലും ടൈപ്പൊഗ്രഫിയിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അജിസ അബ്ദുൽ അസീസ്, അഫ്ന കെ.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുണ്ടൂർ മർക്കസ് ജനറൽ ജനറൽ എൻ പി ആലിഹാജി, കോളേജ് മാനേജ്മെന്റ് പ്രതിനിധി കെ. കുഞ്ഞിമരക്കാർ, , കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ കെ. മുസ്തഫ, കോളേജ് യൂണിയൻ ചെയർമാൻ കെ.ടി. ഷുഹൈബ് എന്നിവർ സംസാരിച്ചു. സോഷ്യോളജി അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് യാസിർ ചടങ്ങിന് നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇