മദ്രസ്സകളുടെ ശാക്തീകരണം ഉമറാക്കളുടെ കടമയാണ്-ബഹാഉദ്ധീൻ നദ് വി.

മദ്രസ്സ എന്ന മതപാഠശാലകളുടെ ശാക്തീകരണം ഉർജ്ജിതമാക്കൽ നാട്ടിലെ ഉമറാക്കളുടെ ബാധ്യതയാണെന്നും ഉമറാക്കൾ ഇതിൽ നിന്ന് പിന്തിരിഞ്ഞാൽ അത് നാടിന്റെ ശാപമായി തീരുമെന്നും മദ്രസ്സാ പ്രസ്ഥാനം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സ്റ്റേറ്റ് പ്രസിഡണ്ടും ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പ്രൻസിപ്പലുമായ ഡോ:ബഹാഉദ്ധീൻ മുഹമ്മദ് നദ് വി പ്രസ്ഥാവിച്ചു.മദ്രസ പ്രസ്ഥാനം കാലോചിതമായ രീതിയിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്മാട് മേഖല സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മദ്രസ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കുള്ള ശിൽപശാല ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തയ്യാല വി.കെ.എച്ച്.ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേഖല എസ്.കെ.എം.എം.എ.പ്രസിഡണ്ട് സയ്യിദ് പി.പി.ബാവതങ്ങൾ അദ്ധ്യക്ഷ്യം വഹിച്ചു.സമസ്ത കേന്ദ്രമുശാവറ മെമ്പർ സൈതാലികുട്ടി ഫൈസി,എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാനട്രഷറർ സയ്യിദ് ഫക്റുദ്ധീൻ അഹ്സനി തങ്ങൾ,സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ,എസ്.എം.എഫ്.ജനറൽ സെക്രട്ടറി ഹാജി യു.മുഹമ്മദ് ശാഫി,അബ്ദുൽ ഖാദിർ ഖാസിമി,കെ.എം.കുട്ടി എടക്കുളം,ഒ.സി.ഹനീഫ,ഹൈദർ മുസ്ലിയാർ,സുബൈർ ഫൈസി മാവണ്ടിയൂർ പ്രസംഗിച്ചു.മാനേജ്മെന്റും ഉത്തരവാദിത്വങ്ങളും എന്ന വിഷയം അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറവും ‘തകരുന്ന ധാർമികതയും വളരുന്ന ലിബറലിസവും ‘എന്ന വിഷയത്തിൽ കെ.പി.മുഹമ്മദ് മുസ്ലിയാർ ഇരുമ്പുഴിയും ക്ലാസെടുത്തു.മേഖലാ ജനറൽ സെക്രട്ടറി ബി.കെ. സിദ്ധീഖ് സ്വാഗതവും സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ നന്ദിയും പറഞ്ഞു. ഒൻപത് റൈഞ്ചുകളിലെ നൂറ്റി പതിനഞ്ച് മദ്രസ കമ്മിറ്റി ഭാരവാഹികളായ അഞ്ചൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.എസ്.എ.ജിഫ്രി തങ്ങൾ,എം.പി.സിദ്ധീഖ് ഹാജി,ഹംസ ഹാജി മൂന്നിയൂർ,എം.വി. ഇബ്രാഹിം ബാവ ഹാജി,എം.സി.ബാവ ഹാജി,എം.പി.മുഹമ്മദ് ഹസ്സൻ,സിദ്ധീഖ് ഹാജി പാട്ടശ്ശേരി നേത്രത്വം നൽകി.

അഷ്റഫ് കളത്തിങ്ങൽ പാറ9744663366

Comments are closed.