ഇഖ്ബാൽ കല്ലുങ്ങലിൻ്റെ ഇടപെടൽ കുണ്ടലങ്ങാട് മദ്രസ റോഡ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു കേബിൾ ലൈൻ വലിച്ചു,

കുണ്ടലങ്ങാട് മദ്രസ റോഡ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു കെ, എസ്, ഇ, ബി ത്രീ ഫെയ്സ് കേബിൾ ലൈൻ വലിച്ചു, ഇത് ആദ്യമായാണ് ഈ മേഖലയിൽ കേബിൾ ത്രീഫെയ്‌സ് ലൈന്‍ വലിച്ചത്, നിലവിലെ കമ്പികൾ മാറ്റിയാണ് കേബിൾ ലൈൻ സ്ഥാപിച്ചത്, ലൈൻ പൊട്ടുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും ഒഴിവാക്കാൻ കേബിൾ ലൈൻ സഹായകമാകും, ത്രീ ഫെയ്സ് ലൈൻ വലിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യം കെ.എസ്.ഇ ബി അധികൃതർക്ക് വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽനൽകിയ നിവേദനത്തെ തുടർന്ന് കെ, എസ്, ഇ, ബി അസി.എഞ്ചിനിയർ ബിജുവിൻ്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. ഏറെ നാളെത്തെ ആവശ്യമാണ് ഇഖ്ബാൽ കല്ലുങ്ങലിൻ്റെ ഇടപെടലിലൂടെ പരിഹരിച്ചത്,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇