മദ്റസ മാനേജ്മെന്റ് ശാക്തീകരണ ശിൽപശാല ചൊവ്വാഴ്ച

.തിരൂരങ്ങാടി:സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ(എസ്.കെ.എം.എം.എ) ചെമ്മാട് മേഖല കമ്മറ്റി മേഖലയിലെ ഒൻപതു റൈഞ്ചുകളിൽ നിന്നുള്ള നൂറ്റിപതിനഞ്ചിലേറെ വരുന്ന മദ്രസ മാനേജ്മെന്റ് കമ്മറ്റികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന മാനേജ്മെന്റ് ശാക്തീകരണ ശിൽപശാല മാർച്ച് 14 ന് ചൊവ്വാഴ്ച തയ്യാലിങ്ങൽ മഹർ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.രാവിലെ 8.30 ന് ആരംഭിക്കുന്ന ശിൽപശാല സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറി ശൈഖുനാ എം.ടി.അബ്ദുള്ള മുസ്ലിയാർ ഉൽഘാടനം ചെയ്യും.പ്രസിഡണ്ട് സയ്യിദ് പി.പി.ബാവ തങ്ങൾ അദ്ധ്യക്ഷ്യം വഹിക്കും.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് ഡോ:ബഹാവുദ്ധീൻ മുഹമ്മദ് നദവി,എസ്.കെ.എം.എം.എ.മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ.കെ.എസ്.തങ്ങൾ,എസ്.കെ.എസ്.എസ്.എഫ്.സ്റ്റേറ്റ് ട്രഷറർ സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ,സയ്യിദ് അബ്ദുറഷീദ്അലി ശിഹാബ്തങ്ങൾ,യു. മുഹമ്മദ് ഷാഫി ഹാജി,കെ.എം.കുട്ടി എടക്കുളം തുടങ്ങി നേതാക്കൾ പ്രസംഗിക്കും. മാനേജ്മെന്റും ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തിൽ എസ്.കെ.എം.എം.എ.സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറവും തകരുന്ന ധാർമികതയും വളരുന്ന ലിബറലിസവും എന്ന വിഷയത്തിൽ കെ.പി.മുഹമ്മദ് മുസ്ലിയാർ ഇരുമ്പുഴിയും ക്ലാസെടുക്കും.അഞ്ഞൂറ് പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കും

Comments are closed.