എം ജയചന്ദ്രൻ അനുസ്മരണംനടത്തി

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് വി വി രാജൻ ഉദ്ഘാടനം ചെയ്തു.താനൂർ: ബിജെപി ദേശീയ സമിതി അംഗമായിരുന്ന മംഗലത്ത് ജയചന്ദ്രൻ ഏഴാമത് അനുസ്മരണം അദ്ദേഹത്തിൻ്റെ ജന്മനാടായ ചിറക്കൽ വച്ച് നടന്നു. അനുസ്മരണ യോഗം ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ വി വി രാജൻ ഉദ്ഘാടനം ചെയ്തു. ബി ജെ പി താനൂർ മണ്ഡലം പ്രസിഡൻറ് കെ പ്രിയേഷ് അധ്യക്ഷം വഹിച്ചു. സി പ്രവീൺ സ്വാഗതം പറഞ്ഞു. ബി ജെ പി മലപ്പുറം ജില്ല അധ്യക്ഷൻ രവിതേലത്ത് മുഖ്യഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ കെ നാരായണൻ മാസ്റ്റർ , കെ ജനചന്ദ്രൻ മാസ്റ്റർ , ഗീതമാധവൻ, ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ദേവീദാസ്, യുവമോർച്ച ജില്ല പ്രസിഡൻ്റ് കെ സുബിത്ത്, ന്യൂനപക്ഷ മോർച്ച ജില്ല വൈസ് പ്രസിഡൻറ് കെ ഹനീഫ, ടി അറുമുഖൻ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇