എം.ഇ. എസ് അധ്യാപക സംഗമം (NEXUS -2023)എം. ഇ. എസ് എഡ്യൂക്കേഷൻ ബോർഡിന്റെ കീഴിലുള്ള സി. ബി. എസ്. ഇ സ്കൂളുകളിലെ അധ്യാപക സംഗമം തിരൂർ എം. ഇ എസ്.സെന്റർ സ്കൂളിൽ വെച്ച് നടന്നു.

എം.ഇ. എസ് അധ്യാപക സംഗമം (NEXUS -2023)എം. ഇ. എസ് എഡ്യൂക്കേഷൻ ബോർഡിന്റെ കീഴിലുള്ള സി. ബി. എസ്. ഇ സ്കൂളുകളിലെ അധ്യാപക സംഗമം തിരൂർ എം. ഇ എസ്.സെന്റർ സ്കൂളിൽ വെച്ച് നടന്നു. എം. ഇ. എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. എ. ഫസൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. “പിന്നോക്ക സമുദായത്തിലുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിന് എം. ഇ.എസ്. പോലെയുള്ള സ്ഥാപനങ്ങൾ മഹത്തായ പങ്കുവഹിക്കുന്നുണ്ട്” – എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.എം. ഇ. എസ് എഡ്യുക്കേഷൻ ബോഡ് ചെയർമാൻ ഡോ. കെ. പി അബൂബക്കർ അധ്യക്ഷം വഹിച്ച ചടങ്ങിൽ എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരൂർ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് സ്വാഗതം പറഞ്ഞു. മലയാളം യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ മുഖ്യാതിഥിയായിരുന്നു. “വിദ്യാഭ്യാസത്തിന്റെ മൂല്യം ഉയർത്തുന്നതിൽ എം.ഇ.എസ് പോലെയുള്ള സ്ഥാപനങ്ങൾ വളരെയധികം പ്രാധാന്യം നൽകുന്നു” – എന്ന് അദ്ദേഹം സൂചിപ്പിച്ചു.” അധ്യാപക -വിദ്യാർത്ഥി ബന്ധത്തെ കുറിച്ചും, വരും തലമുറയെ നയിക്കുന്നതിന് വേണ്ടി അധ്യാപകർ എങ്ങനെ സജ്ജരായിരിക്കണം എന്നതിനെ കുറിച്ചും ഫറൂഖ് കോളേജിലെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിലെ മുൻ മേധാവിയും എഴുത്തുകാരനുമായ ഡോ.എൻ. പി.ഹാഫിസ് മുഹമ്മദിന്റെ മോട്ടിവേഷൻ ക്ലാസ്സ് വളരെ ശ്രദ്ധയാകർഷിച്ചു. പത്ത്,പതിനഞ്ച്, ഇരുപത്,ഇരുപത്തഞ്ച്, മുപ്പത് വർഷത്തെ സേവനം പൂർത്തിയാക്കിയ എം.ഇ.എസ് സെൻട്രൽ സ്കൂളിലെ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.പത്തും പന്ത്രണ്ടും ക്ലാസുകളിലെ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. എം.ഇ.എസ്.ട്രഷറർ ഒ.സി സലാഹുദ്ധീൻ എം. ഇ. എസ്. സ്കൂൾ എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി കെ എം ഡി മുഹമ്മദ്, എം.ഇ.എസ് സ്കൂൾ എഡ്യുക്കേഷൻ ബോർഡ് ഡയറക്ടർ വി. എൻ. ബാലകൃഷ്ണൻ,എം. ഇ. എസ് ജനറൽ സെക്രട്ടറി കെ. കെ കുഞ്ഞു മൊയ്‌ദീൻ, എം. ഇ. എസ്. ജില്ല പ്രസിഡന്റ് കെ. മുഹമ്മദ് ഷാഫി ഹാജി, എം. ഇ. എസ് സ്കൂൾ എഡ്യുക്കേഷൻ ബോർഡ് മുൻ ചെയർമാനും കേരള എം.ഇ.എസ് വൈസ് ചെയർമാനുമായ ഇ. പി. മൊയിൻകുട്ടി, എം. ഇ. എസ്. എഡ്യുക്കേഷൻ ബോർഡ് മോണ്ടിസ്സൊറി കൗൺസിൽ ചെയർമാൻ ഡോ. മുജീബ് റഹ്മാൻ, എം ഇ. എസ്. തിരൂർ താലൂക്ക് കമ്മിറ്റി ട്രഷറർ ടി. വി. അലി, എം. ഇ.എസ്.സെൻട്രൽ സ്കൂൾ സെക്രട്ടറി സലാം പി. ലില്ലിസ്, എം.ഇ.എസ് സെന്റർ സ്കൂൾ തിരൂർ, പ്രിൻസിപ്പൽ മധുസൂദനൻ വി.പി, വൈസ് പ്രിൻസിപ്പൽ ബെന്നി പി. ടി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇