ജനകീയ വിദ്യാഭ്യാസ സമിതി താനൂർ സബ്ജില്ലാ പ്രചാരണ ജാഥ എം അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

താനൂർചരിത്രനിഷേധത്തിനും, പാഠപുസ്തകങ്ങളിലെ കാവിവത്കരണത്തിനുമെതിരെ താനൂർ ഉപജില്ല ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ ജാഥക്ക് തുടക്കമായി. തെയ്യാലയിൽ നിന്നും ആരംഭിച്ച ജാഥ മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് ഇ പത്മേഷ് അധ്യക്ഷനായി. ജാഥാക്യാപ്റ്റൻ കെ സരിത, കെ പ്രഭാകരൻ, വി ആർ ഗിരിധർ, എ കേശവൻ, ജി ജയപ്രകാശ് എന്നിവർ സംസാരിച്ചു. പി പി ഷാഹുൽഹമീദ് സ സ്വാഗതവും, കെ സി സജിത്ത് നന്ദിയും പറഞ്ഞു. ജാഥാ പര്യടനം വെള്ളിയാഴ്ച രാവിലെ 9ന് താനാളൂരിൽ നിന്നും ആരംഭിക്കും. ഒഴൂർ, കാട്ടിലങ്ങാടി തെരുവ്, മൂലക്കൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം താനൂരിൽ സമാപിക്കും.: ജനകീയ വിദ്യാഭ്യാസ സമിതി താനൂർ സബ്ജില്ലാ പ്രചാരണ ജാഥ എം അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇