ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? ടെന്‍ഷന്‍ വേണ്ട;**50 രൂപ അടച്ച് അപേക്ഷിച്ചാല്‍ പിവിസി കാര്‍ഡ് വീട്ടിലെത്തും
*ഇന്ത്യന്‍ പൗരനാണെങ്കില്‍ ആധാര്‍ കാര്‍ഡും അത്യാവശ്യമാണ്. കാരണം ഇന്ത്യന്‍ ജനതയുടെ പ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാം അടങ്ങുന്നതിനാല്‍ ദൈനം ദിന ജീവിതത്തില്‍ ആധാര്‍ കാര്‍ഡിന് അത്രയേറെ പ്രാധാന്യമുണ്ട്. എന്നാല്‍ പെട്ടന്നരു ദിവസം ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ കാര്യങ്ങളും അവതാളത്തിലാകും. എന്നാല്‍ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ. ഓണ്‍ലൈന്‍ വഴി പിവിസി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. ക്യു ആര്‍ കോഡ്, ഹോളോഗ്രാം, പേര്, ഫോട്ടോ, ജനനത്തീയതി, മറ്റ് പ്രസക്തമായ വിവരങ്ങള്‍ എന്നിവ അടങ്ങുന്നതാണ് പിവിസി ആധാര്‍ കാര്‍ഡ്. വെറും 50 ഫീസിനത്തില്‍ നല്‍കി കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. ഒരു പിവിസി ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതും ഈസിയാണ്. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.ആദ്യം uidai.gov.in എന്നതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മൈ ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഓര്‍ഡര്‍ ആധാര്‍ പിവിസി കാര്‍ഡ് തിരഞ്ഞെടുക്കുക. 12 അക്ക ആധാര്‍ നമ്ബര്‍ നല്‍കിയതിനു ശേഷം സുരക്ഷാ കോഡും നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് വരുന്ന ഒടിപി അത് വെബ്സൈറ്റില്‍ രേഖപ്പെടുത്തുക പിവിസി ആധാര്‍ കാര്‍ഡിനായി അപേക്ഷിച്ചതിന്റെ പ്രിവ്യൂ പ്രദര്‍ശിപ്പിക്കും. ഇത് നോക്കി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കുക കൂടാതെ 50 രൂപ ഫീസ് അടക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി 50 രൂപ അടയ്ക്കാം പിവിസി കാര്‍ഡ് സ്പീഡ് പോസ്റ്റ് വഴി അപേക്ഷകന്റെവീട്ടുവിലാസത്തില്‍ എത്തും പിവിസി ആധാര്‍ കാര്‍ഡിന് ഓഫ്ലൈനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരു ഫോം പൂരിപ്പിച്ച് ഫീസ് നല്‍കിയാല്‍ അഞ്ചോ ആറോ ദിവസത്തിനുള്ളില്‍ കാര്‍ഡ് വീട്ടിലെത്തും. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ , വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, സ്‌കൂള്‍/ കോളേജ് പ്രവേശനങ്ങള്‍, യാത്രകള്‍, ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിരവധി സാമ്ബത്തിക ഇടപാടുകള്‍ എന്നിവ നടത്താന്‍ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഒരു ഇന്ത്യന്‍ പൗരനെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കുകയോ നഷ്ടപ്പെട്ടാല്‍ ഒരു പിവിസി ആധാര്‍ കാര്‍ഡ് ഓര്‍ഡര്‍ ചെയ്യുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
