ലോഗോ പ്രകാശനം ചെയ്തു.

ചെട്ടിയാൻ കിണർ ജി.വി.എച്ച്.എസ്. എസ് അമ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു.ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നവംബർ 21ന് വിളംബര ഘോഷ യാത്ര നടക്കും. ലോഗോ പ്രകാശന കർമ്മം സംസ്ഥാന ഫോക് ലോർ സമിതി അംഗം ഫിറോസ് ബാബു നിർവ്വഹിച്ചു. ചടങ്ങിൽ പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ അധ്യക്ഷത വഹിച്ചു. മുസ്തഫ കളത്തിങ്ങൽ, ഷാജു കാട്ടകത്ത് സി.കെ. എ റസാഖ്, എം സി മാലിക് , കേളി അബ്ബാസ് , സക്കരിയ്യ പൂഴിക്കൽ ,പി .പി ബാബു, എം. രവീന്ദ്രൻ, എം. പത്മ നാഭൻ, സി.സി നാസർ ,പാറയിൽ ഷെരീഫ് റസീൽ അഹമ്മദ്, സി. സൈനുദ്ധീൻ ഇഖ്ബാൽ ചെമ്മിളി ,സി. കോയ മാസ്റ്റർ വി.എച്ച്. എസ്.സി പ്രിൻസിപ്പാൾ നിബി ആൻറണി ,പ്രഥമാധ്യാപകൻ പി. പ്രസാദ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഐ വി അബ്ദുൽ ജലീൽ സ്വാഗതവും ഉണ്ണീൻ പി നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇