ലോഗോ പ്രകാശനം ചെയ്തു
പ്രോഗ്രാം സുവനീർ പ്രകാശനം ചെയ്തുഒഴൂർ: നവംബർ 13, 14, 15, 16 തിയ്യതികളിൽ ഒഴൂർ സി.പി.പി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലും അയ്യായ എ.എം.യു.പി. സ്ക്കൂളിലുമായി നടക്കുന്ന മുപ്പത്തി നാലാമത് താനൂർ ഉപജില്ല കേരള സ്ക്കൂൾ കലോൽസവത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി പുറത്തിറക്കുന്ന സുവനീർ സ്വാഗത സംഘം കൺവീനർ പി.കെ.ഹൈദ്രോസ് മാസ്റ്ററും ഒഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞേനി മാസ്റ്ററും ചേർന്ന് മധുസൂദനൻ മാസ്റ്റർക്ക് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റഹീം കുണ്ടൂർ, കെ.അനിൽകുമാർ , അൻസാർ , ഷാക്കിർ , ലേഖ. വി, പ്രമീള കുമാരി, രശ്മി സേവ്യർ, ബിജു ഇ. എം, ആനന്ദ് , ജാബിർ,കുഞ്ഞിമോൻ മില്ലത്ത്, കെ. ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു..
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
