ലോഗോ പ്രകാശനം ചെയ്തു

താനൂർ : നവംബർ പതിമൂന്ന് മുതൽ പതിനാറ് വരെ നടക്കുന്ന താനൂർ ഉപജില്ലാ മുപ്പത്തിനാലാമത് സ്ക്കൂൾ കലോത്സവ ലോഗോ പ്രകാശനം പ്രോഗ്രാം ചെയർമാൻ ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യൂസഫ് കൊടിയേങ്ങൽ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് മുഹിനുദ്ധീൻ ടി.പി അധ്യക്ഷത വഹിച്ചു.താനൂർ എ.ഇ .ഒ ശ്രീജ പി.പി , ഒഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അസ്കർ കോറാട്, ബ്ലോക്ക് മെമ്പർ ജലീൽ മാസ്റ്റർ , പൊൻ മുണ്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ ലളിത സി ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹനീഫ തയ്യൻ,എച്ച് .എം ഫോറം സിക്രട്ടറി ബിജുപ്രസാദ് , സിദ്ധീഖ് മൂന്നിയൂർ , പ്രധാനധ്യാപകൻ ഹൈദ്രോസ് പി.കെ , സ്ക്കൂൾ മാനേജർ കുഞ്ഞുട്ടി സി.പി , റഹീം കുണ്ടൂർ , എം. എ റഫീഖ്, ഷറഫുഡീൻ , മധുസൂദനൻ നായർ , ഇസ്മായിൽ കെ.ടി , ഷാഫി , ബാവ , അൻസാർ , ജലാൽ , സുധീഷ് എന്നിവർ പ്രസംഗിച്ചു.ക്ഷണിക്കപ്പെട്ട ഇരുപതോളം ലോഗോകളിൽ തിരൂർ അസ്‌ലം മാസ്റ്റർ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇