fbpx

സാഹിത്യ നോബൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർനുവിന്

ദില്ലി: സാഹിത്യ നൊബേല്‍ പുരസ്‍കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി.ടാൻസാനിയൻ വംശജനായ യുകെ ആസ്ഥാനമായുള്ള എഴുത്തുകാരൻ അബ്ദുൾ റസാക്കിനാണ് കഴിഞ്ഞ തവണ നൊബേല്‍ പുരസ്‍ക്കാരം ലഭിച്ചത്. 2020 ല്‍ അമേരിക്കൻ കവി ലൂയിസ് ഗ്ലക്കിനായിരുന്നു പുരസ്‍ക്കാരം. അതേസമയം ഈ വർഷത്തെ രസതന്ത്ര നോബേൽ പുരസ്കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.  ഒരു വനിത അടക്കം 3 പേർക്കാണ് പുരസ്കാരം. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കാണ് അംഗീകാരം. രസതന്ത്രത്തെ കൂടുതൽ പ്രായോഗിക വത്കരിച്ചതിനാണ് ഇത്തവണത്തെ നോബേൽ പുരസ്കാരം. അമേരിക്കയിൽ നിന്നുള്ള കരോളിൻ ബെർട്ടോസി, ബാരി ഷാർപ്ലെസ്, ഡെൻമാര്‍ക്കുകാരനായ മോർട്ടൻ മെർദാൽ എന്നിവർ അംഗീകാരം പങ്കിടും.