ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ വീട് നിഷേധിച്ച അനാഥകള്‍ക്ക് ഭവനമൊരുങ്ങുന്നു.

തിരൂരങ്ങാടി: ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ വീട് നിഷേധിച്ച അനാഥകള്‍ക്ക് ഭവനമൊരുങ്ങുന്നു. കഉണ്ടൂര്‍ അത്താണിക്കല്‍ സ്വദേശികളായ രേഷ്മ, റശ്മി, കൃഷ്ണപ്രിയ എന്നിവര്‍ക്കാണ് ഫിലോകാലിയ ഫൗണ്ടേഷന്റെ കാരുണ്യത്തില്‍ വീടൊരുങ്ങുന്നത്. വീടിന്റെ തറക്കലിടല്‍ കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മാരിയോ ജോസഫ്, ജിജി മാരിയോ, ചാണ്ടി ഉമ്മന്‍, പി.കെ റൈഹാനത്ത്, കെ.പി മുഹമ്മദ് കുട്ടി, എം.സി കുഞ്ഞുട്ടി, യു.കെ അഭിലാഷ്, പ്രകാശ് കാലടി, സി.എച്ച് മഹ്മൂദ് ഹാജി, കെ കുഞ്ഞിമരക്കാര്‍, യു.എ റസാഖ്, ഊര്‍പ്പായി മുസ്തഫ, പത്തൂര്‍ മൊയ്തീന്‍ ഹാജി, എന്‍.പി ആലി ഹാജി, ഭാസ്‌കരന്‍ പുല്ലാണി, ഷാഫി പൂക്കയില്‍, പി.കെ ബാവ, ബിജു, പ്രസന്ന കുമാരി, ധന ടീച്ചര്‍, കെ റഹീം, രവി നായര്‍, യു.കെ കരീം, എടപ്പരത്തി വേലാദുന്‍, എന്‍ സലാം, ജാഫര്‍ പനയത്തില്‍ സംബന്ധിച്ചു.

Comments are closed.