ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ സംഘടിപ്പിച്ചു. 

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂരങ്ങാടി: താലൂക്ക് സെമിനാർ

തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ , ചെമ്മാട് താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു താലൂക്ക് സെമിനാർ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. “നവോത്ഥാന കേരളത്തിലെ സമകാലിക വെല്ലുവിളികൾ ” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. സമകാലിക വെല്ലുവിളികൾ നേരിടുന്നതിൽ സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥശാലകൾ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

താലൂക്ക് പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലർ കെ.മുഹമ്മദലി , ജില്ലാ കമ്മിറ്റി അംഗം കെ.ദാസൻ , ജില്ലാ കൗൺസിലർമാരായ എ.യു. കുഞ്ഞമ്മദ്, എം.മൊയ്തീൻ കോയ എന്നിവർ ചർച്ചയിൽ  സംസാരിച്ചു. താലുക്ക് സെക്ര ട്ടറി കെ.പി . സോമനാഥൻ സ്വാഗതവും . സുമി പി.എസ്. നന്ദിയും പറഞ്ഞു