താനൂരിൽ റെയിൽവെ വികസനം അട്ടിമറിക്കാനും സർക്കാർ ഭൂമി സംരക്ഷിക്കാനുംലീഗ് നേതാവിന് കൂട്ടുനിന്നവരിൽ ഇടത് നേതാക്കളും

താനൂരിൽ റെയിൽവെ വികസനം അട്ടിമറിക്കാനും സർക്കാർ ഭൂമി സംരക്ഷിക്കാനുംലീഗ് നേതാവിന് കൂട്ടുനിന്നവരിൽ ഇടത് നേതാക്കളും1996ൽ ആണ് താനൂർ ഗുവായൂർ റെയിൽപാത റെയിൽവെ ബോർഡ് അംഗീകാരം നൽകിയത് റെയിൽവെ ബോർഡിന്റെ നിർദ്ദേശപ്രകാര സതേൺ റെയിൽവെ ചീഫ് എഞ്ചിനീയർ തൃശ്ശൂർ ഗുരുവായൂർ റെയിൽപാത മംഗലാപുരം ഷൊർണ്ണൂർ പാതയുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടി പരിശോധന നടത്തിയത്പട്ടാമ്പി പള്ളിപ്പുറം കുറ്റിപ്പുറം തിരുന്നാവയ തിരൂർ താനൂർ എന്നീ റെയിൽവെ സ്റ്റേഷനിൽ സർവ്വെ നടത്തിയതിൽ ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന രീതിയിൽ കണ്ടെത്തിയത് താനൂർ ആണ് എന്ന് പ്രോജക്ട് റിപ്പോർട്ടിൽ വളരെ വ്യക്തമായി പറയുന്നുണ്ട്സമതല പ്രദേശമാണ് എന്നും ആരാധനാലയങ്ങളോ സ്ക്കൂളുകളോ ഒന്നും നഷ്ട്ടപ്പെടുകയില്ലായെന്നും കൊങ്കൺ’റെയിൽവെയിൽ നിന്നും വരുന്ന ട്രയിനുകൾ ഗുരുവായൂരിലേക്ക്താനൂരിൽ നിന്നും പോകുമ്പോൾ 49 കിലോമീറ്റർ ദൂരമാണ് വരുന്നത് ‘ഉണ്ണിയാൽ മംഗലം പൊന്നാനി പുത്തൻപള്ളി, കുന്നംകുളം ഗുരുവായൂർ എന്നിങ്ങനെ ഗുരുവായൂരിനും താനൂരിനുമിടയിൽ അഞ്ച് റെയിൽവെ സ്റ്റേഷനും വരുമെന്ന്റിപ്പോർട്ടിൽ പറയുന്നു2005 ൽ പണി പൂർത്തീകരിച്ച് റെയിൽപാത തുറന്നുകൊടുക്കാമെന്നും റിപ്പോർട്ടിൽ ഉണ്ട് 135 കോടി രൂപയായിരുന്നു അന്ന് പദ്ധതിക്ക് വേണ്ട ചിലവ്പ്രതീക്ഷിക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഇതിന്റെ അടിസ്ഥാനത്തിൽ ആന്റണി മുഖ്യമന്ത്രിയായിരുന്ന 2000 ൽ വാജ്പേയ് സർക്കാർ 10 കോടി രൂപ റെയിൽവെ ബഡ്ജറ്റിൽ വകയിരുത്തുകയും താനൂരും ഗുരുവായൂരും ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി റവന്യൂ ഓഫീസുകൾ തുറക്കുകയും ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി രാഷ്ട്രപതി വിജ്ഞാപനവും ഇറക്കുകയും ചെയ്തിരുന്നുഫൈനൽ സർവ്വെ നടത്തി ഏറ്റെടുക്കേണ്ട ഭൂമിയിൽ പെഗ്ഗ് മാർക്കും ചെയ്തു മുന്നോട്ടു പോകുമ്പോൾലീഗിന്റെ ഭാഗത്ത് നിന്നും എതിർത്തു കൊണ്ട് രാഷ്ട്രീ ഇടപെടൽ തുടങ്ങി എന്നാൽമഹാഭൂരിപക്ഷം ലീഗ് പ്രവർത്തകരും പാതക്ക് അനുകൂലമായിരുന്നുഎതിർത്തത് ഒരു സംസ്ഥാന ലീഗ്‌ ഭാരവാഹിയും മന്ത്രിയുമൊക്കെ ആയിരുന്ന നേതാവാണ് കാരണം ഇവർ ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ 1943ൽ സുബാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്ത്യൻ നാഷ്ണൽ ആർമി എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി ജപ്പാനിൽ പോയി പരിശീലനം നേടി ഇന്ത്യയിലേക്ക് പായക്കപ്പലിൽ തിരിച്ച് കേരളത്തിലെ ബേപ്പൂരിൽ എത്തുന്നതിന് നിർദ്ദേശം കിട്ടിയതുപ്രകാരം ഇരുപത്തി ആറുകാരനായ ധീര ദേശാഭിമാനി വക്കം കാദറും മൂന്നു സഹപ്രവർത്തകരുമായിരുന്നു.

പായക്കപ്പലിൽ ഉണ്ടായിരുന്നത്യാത്രയിൽ താനൂർ കടൽ തീരത്ത് നിന്നും ലൈറ്റുകൾ കണ്ടപ്പോൾ ബേപ്പൂരായിരിക്കും എന്നു തോന്നി പായക്കപ്പൽ താനൂർ തീരത്ത് അടുപ്പിച്ചുഎന്നാൽ അപരിജിതരായ നാലു പേരെ കണ്ട മത്സ്യ തൊഴിലാളികൾ നാട്ടിലെ ഒരു പ്രമാണിയുടെ വീട്ടിൽ എത്തി വിവരം പറഞ്ഞു നാട്ടുകാരല്ലാത്ത നാലു പേർ പായ കപ്പലിൽ വന്നിറങ്ങിയിരിക്കുന്നു എന്ന് ഉടനെ അവരെ പിടിച്ചു കൊണ്ടുവരുവാൻ നേതാവ് പറഞ്ഞു അതു പ്രകാരം മത്സ്യതൊഴിലാളികൾ ലു പേരെയുംനേതാവിന്റെ വീട്ടിൽ എത്തിച്ചുലീഡറായ വക്കം കാദർ നേതാവിനോട് സത്യങ്ങൾ തുറന്നു പറഞ്ഞുഞമ്മൾ ഐ.എൻ.എഭടന്മാർ ആണെന്നും ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി ബേപ്പൂരിലേക്ക് പറഞ്ഞയച്ചതാണെന്നും കടൽ തീരത്തെ ലൈറ്റുകൾ കണ്ടപ്പോൾ ബേപ്പൂരാണ് എന്ന് കരുതിയാണ് ഇവിടെയിറങ്ങിയത് എന്നും തങ്ങളെ പോകാൻ അനുവദിക്കണമെന്നും പറഞ്ഞെങ്കിലും നേതാവ് അവരെ റൂമിൽ തടങ്കലിലാക്കുകയാണ് ചെയ്തത്ഇംഗ്ലീഷ് ഭാഷ അറിയാത്ത നേതാവ് ഇംഗ്ലീഷ് ഭാഷ അറിയുന്ന ഒരു വ്യക്തിയെ തേടിപ്പിടിച്ച് ബ്രിട്ടീഷുകാരെ വിളിച്ചു വരുത്തി അവർക്കെതിരെ യുദ്ധം ചെയ്യുന്നതിനു വേണ്ടിയും ഇന്ത്യയെ അവരിൽ നിന്നും മോചിപ്പിക്കുകയാണ് ഇവരെ ലക്ഷ്യമെന്നും ഇംഗ്ലീഷ് അറിയുന്ന വ്യക്തി അവരെ ധരിപ്പിച്ചു.

അങ്ങിനെ ബ്രിട്ടീഷുകാർ വക്കം കാ ദറിനെയും കൂടെയുള്ള മൂന്നു പേരെയും പിടിച്ച് മദിരാശിയിലേക്കു കൊണ്ടുപോയി മദ്രാസിൽ വെച്ചാണ് വക്കത്തിനെയും കൂടെയുള്ളവരെയും തൂക്കിലേറ്റിയത്അതോടെ വക്കത്തിനെ പിടിച്ചു കൊടുത്ത നേതാവ് ബ്രിട്ടീഷുകാരുടെ ആളായി മാറുകയും അവരുടെ സഹായത്തോടെ പൊന്നാനി താലൂക്കിലെ വെട്ടം വില്ലേജ് തലക്കാട് താനാളൂർ താനൂർ പരിയാപുരം എന്നീ വില്ലേജുകളിലെ കടപ്പുറം ഭാഗത്തടക്കമുള്ള സർക്കാർ ഭൂമികൾ ഇവർ കൈവശപ്പെടുത്തിമൊത്തം 300 ഏക്കർ ഭൂമിയോളമാണ് ബ്രിട്ടീഷുകാരുടെ സഹായത്താൽ പിടിച്ചടക്കിയത്നേതാവിന്റെ മരണം വരെ ഇതിന് ഒരു രേഖയുമുണ്ടായിരുന്നില്ല ഇദ്ദേഹത്തിന്റെ മരണശേഷം 1971 ൽ ഇദ്ദേഹത്തിന്റെ സ്വത്ത് എന്ന പേരിൽ വ്യാജമായി താനൂർ റെജിസ്റ്റർ ഓഫീസിൽ നിന്നും മക്കളും മരുമക്കളും ഭാഗപത്രമുണ്ടാക്കി 245 ഏക്കർ 86 സെന്റ് സ്ഥലം 969′ / 1972 നമ്പർഭാഗപത്രത്തിൽ കയറ്റി കൈവശം വെച്ചു പോരുകയായിരുന്നുഗുരുവായൂർ റെയിൽപാതയുടെ ഫൈനൽ സർവ്വെ മാർക്ക് ചെയ്തപ്പോൾ ഇവരുടെ വെട്ടം പഞ്ചായത്തിലെ ഭൂമിയിലൂടെയും താനൂർ റെയിൽവെ സ്റ്റേഷന നോട് തൊട്ടു കിടക്കുന്ന ചന്തപ്പറമ്പ് എന്ന ഭൂമിയും സർവ്വെയിൽ പെട്ടതു കാരണവും സർക്കാർ ഭൂമിവ്യാജരേഖയിലൂടെ കൈവശം വെച്ചു പോരുന്നതുകൊണ്ടും ഇവർക്ക് നഷ്ട്ടപരിഹാരം കിട്ടുകയില്ലായെന്നും മനസിലാക്കുകയും ചന്തപ്പറമ്പ് താനൂർ ടൗണിൽ തന്നെ ആയതു കൊണ്ട് കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ആയതു കൊണ്ടും പാതയെ എന്തു വില കൊടുത്തും അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ വർഗ്ഗീയ കുപ്രചരണമാണ് നാട്ടിൽ പറഞ്ഞു പരത്തിയത്പാത കൊണ്ടു പോകുന്നത് മുസ്ലീംങ്ങളുടെ വീട് പൊളിച്ചുമാറ്റുന്നതിനു വേണ്ടിയാണ് എന്നും ഈ പാത കൊണ്ട് മുസ്ലീംങ്ങൾക്ക് ഒരു ഗുണവുമില്ലായെന്നും ഇത് ഗുരുവായൂർ അമ്പലത്തിലേക്ക് പോകുന്നവർക്ക് മാത്രമേ ഉപകരിക്കൂ എന്നും നാട്ടിൽ പറഞ്ഞി പരത്തി.

മുസ്ലീംങ്ങളെ പാതക്കെതിരെ തിരിക്കാനാണ് ഭൂമി നഷ്ട്ടപ്പെടുന്നവർ ചെയ്തത്ഈ നേതാവിന് അനുകൂലമായാണ് അന്ന് താനാളൂർ പഞ്ചായത്ത് ഭരിച്ചിരുന്ന സി.പിഎമ്മും നിന്നത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കുടുംബവും നേതാവിന്റെ കുടുംബവും തമ്മിൽ ഏറ്റവും അടുത്ത രാഷ്ട്രീയ ബന്ധമാണ് ഉണ്ടായിരുന്നത്പാർട്ടി രണ്ടാണെങ്കിലും ഇവർ ഒന്നായിരുന്നു അതും ലീഗ് നേതാവിന് ഗുണം ചെയ്തുറവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്റെ നേതൃത്വത്തിൽ ഈ പാത ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി സമയബന്ധിതമായി പണി തീർക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുകയും അതിന്റെ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ യോഗം വിളിക്കുകയും ചെയ്തു ആയോഗം താനാളൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റയും സി.പി.എം. സ്വതന്ത്രനായി വിജയിച്ച താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെയും നേതൃത്വത്തിൽ ഗുരുവായൂരിൽ വന്ന് യോഗം കലക്കുകയാണ് ചെയ്തത്ലീഗ് നേതാവ് പാർട്ടി സംസ്ഥാന കമ്മറ്റിയെപ്പോലും തെറ്റ് ധരിപ്പിച്ച് അദ്ദേഹത്തിന് അനുകൂലമാക്കി മാറ്റിആന്റണിയോട് പാതയുടെ പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും ആന്റണിയും അന്നത്തെ കേരളത്തിന്റെ റെയിൽവെചുമതല വഹിച്ചിരുന്ന ആർ ബാലകൃഷ്ണപിള്ളയും ലീഗിന്റെ ആവശ്യം തള്ളുകയാണ് ഉണ്ടായത്ആന്റണിയും ലീഗും ഇക്കാരണത്താൽ തന്നെ അകൽച്ചയിലയിരുന്നു.

എന്നാൽ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിഒരു മാസത്തിനുള്ളിൽ ലീഗിന്റെ ആവശ്യം അംഗീകരിച്ചു പാതയുടെ പണി നിർത്തിവെച്ചു ഗുരുവായൂരിലും താനൂരിലും പ്രവർത്തിച്ചിരുന്ന ഓഫീസുകൾ അടച്ചു പൂട്ടുകയാണ് ചെയ്തത്ഓഫീസ് അടച്ചു പൂട്ടിയ അന്നു മുതൽ താനൂർ റെയിൽവെ സ്റ്റേഷനിൽ താനൂർ റെയിൽവെ ഡവലപ്പ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിക്കുകയും പാലക്കക്കാട് ഡിവിഷൻ ഓഫീസിനു മുന്നിലും കോഴിക്കോട് എഞ്ചിനീയർ ഓഫീസിനു മുന്നിലും ധർണ്ണ നടത്തുകയുണ്ടായി2007 ൽ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി അധികാരത്തിൽ എത്തുകയും ബഹു വി.എസ് അച്ഛുദാനന്ദൻ മുഖ്യമന്ത്രിയായി വരുകയും ചെയ്തുവി.എസ് മുഖ്യമന്ത്രിയായതേടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ ഒരു ദിവസം ധർണ്ണ വെക്കുകയും ആ ധർണ്ണ അന്നത്തെ LDF കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തുഅതിന്റെ അടുത്ത ദിവസം പൂട്ടിയ ഗുരുവായൂരിലേയും താനുരിലേയും ഓഫീസുകൾ തുറക്കാൻ വി.എസ് അനുമതി കൊടുക്കുകയും ചെയ്തുയു.

കെ.ദാമോധരന്റെയും സഖാവ് കമ്മുക്കുട്ടിക്കയടെയും കെ.ആർ ശിവദാസിനെയും ആശാരി കുമാരേട്ടന്റെയും സഖാവ് നാരായണിയുടെയും ചിറക്കൽ നാരായണ ഏട്ടന്റെയും രാജേട്ടന്റെയും ദിനേശന്റെയും അങ്ങിനെയുള്ള നിരവതി നേതാക്കളുടെ നേതൃത്വത്തിൽ നടന്നിരുന്ന ധർണ്ണ ഓഫീസ് തുറന്ന അന്നേക്ക് 426 ദിവസം പിന്നിട്ടതിനു ശേഷമാണ് നിന്നത്കേന്ദ്രത്തിൽ ഐക്യമുണണി അധികാരത്തിൽ എത്തുകയും ഇ അഹമ്മദ്‌ റെയിൽവെ സഹമന്ത്രിയാവുകയും ചെയ്തു.അതോടെ എന്ത് വില കൊടുത്തും പാതയെ അട്ടിമറിക്കാൻ സർക്കാർ ഭൂമി കൈവശം വെച്ചു പോരുന്ന നേതാവ് ശ്രമം തുടങ്ങിതാനൂരിൽ നിന്ന് എം.എൽ.എയും വ്യവസായ മന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെകാലത്തും താനൂരിന്റെ ലീഗിന്റെ നേതൃത്വം ഇവരുടെ കൈകളിൽ ആയിരുന്നുഅതു കൊണ്ടു തന്നെ താനൂരിന്റെ കാര്യത്തിൽ ഈ നേതാവിന്റെ വാക്കായിരുന്നു അവസാനവാക്ക്ഇ.ടി.മുഹമ്മദ് ബഷീർ ആയിരുന്നു പൊന്നാനി, എം.പി. പാതക്കെതിരെ നേതാവ് ശക്തമായ നീക്കം നടത്തിയതോടെ മുഖ്യമന്ത്രി വി.എസ് വീണ്ടും ജനപ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചു പാതയെ അനുകൂലിക്കുന്ന ഞങ്ങളുടെ കമ്മറ്റിയിൽ നിന്നും രണ്ടു പേർക്ക് പങ്കെടുക്കുന്നതിനു വേണ്ടി തിരുവന്തപുരം സെക്രട്ടറിയേറ്റിൽ നിന്നും ലെറ്റർ വന്നുഞാനും കെ.ആർ.ശിവദാസും യോഗത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി തിരുവനന്തപുരത്ത് എത്തി.

‘ പാത കടന്നു പോകുന്ന പ്രദേശത്തെ എം.എൽ.എ.മാരും ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യും ഇന്നത്തെ പൊന്നാനി എം.എൽ.എ.യും സെക്രട്ടറിയേറ്റിൽ എത്തിയിരുന്നുഇന്നത്തെ പൊന്നാനി എം.എൽ.എ. പാതക്ക് എതിരായാണ് അവിടെ വെച്ച് എന്നോട് സംസാരിച്ചത്ഇ-ടി.യടക്കമുള്ള ചിലയാളുകൾ യോഗത്തിന് മുമ്പായി വി.എസിനെ കണ്ട് ജനപ്രതിനിധികളെ മാത്രം യോഗത്തിൽ കയറ്റിയാൽ മതിയെന്നു ആവശ്യപ്പെട്ടതു കാരണംക്ഷണക്കത്ത് കിട്ടി യോഗത്തിൽ പങ്കെടുക്കാൽ എത്തിയ ഞങ്ങൾക്കും ഇന്നത്തെ പൊന്നാനി എം.എൽ.എ.ക്കും യോഗത്തിൽ കയറാൻ പറ്റാതെ തിരിച്ചുപോരുകയാണ് ഉണ്ടായത്അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായിയെ എ.കെ.ജി സെന്ററിറിൽ എത്തി ഞങ്ങൾ നിവേദനം കൊടുത്തെങ്കിലും അദ്ദേഹം അത് ഒന്ന് വായിക്കാൻ പോലും തയ്യാറായില്ല കാരണംതലശ്ശേരി മൈസൂർ പാതയല്ലാത്തതു കൊണ്ടായിരിക്കുംതിരുവനന്തപുരത്ത് യോഗം കഴിഞ്ഞ് അടുത്ത ദിവസം ഓഫീസുകൾ വീണ്ടും അടച്ചു പൂട്ടിഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു കോടതി ഒരു വർഷത്തിനകം ഭൂമി ഏറ്റെടുത്തു കൊടുക്കാൻ സംസ്ഥാന സർക്കാറിനോട് പറഞ്ഞെങ്കിലും അതും നടന്നില്ലകോടതി അലക്ഷ്യം ഫയൽ ചെയ്തപ്പോർ അത് സർക്കാർ ചെയ്യേണ്ട കാര്യമായതിനാൽ കോടതി ഇടപെടാൻ പരിമിതിയുണ്ട് എന്നാണു് കോടതി പറഞ്ഞത്’ലീഗ് നേതാവിന്റെ താനുർ റെയിൽവെ സ്റ്റേഷന് തൊട്ടു കിടക്കുന്ന ഭൂമിയുടെ രേഖ താനൂർ റെജിസ്റ്റർ ഓഫീസിൽ നിന്നും എടുത്തു പരിശോധിച്ചപ്പോഴാണു ആ ജെട്ടിക്കുണവിവരം പുറത്തുവന്നത്ഒരു ഏക്കർ നാല്പത്തിയാറു സെന്റ് ഭൂമി സർക്കാർ ഭൂമിയാണെന്നും ഇതു വ്യാജ ഭാഗപത്രമുണ്ടാക്കിയാണ് കൈവശം വെച്ചു പോരുന്നതു എന്നും മനസിലായത്അടിയന്തിരമായി മുഖ്യമന്ത്രി ‘വി.എസിന് പരാതി അയക്കുകയും വി.എസ് റവന്യൂ സെക്രട്ടറിക്കു കൈമാറുകയും റവന്യൂ വകുപ്പ് ഭാഗപത്രത്തിൽ പറയുന്നവർക്കും തിരൂർ തഹസിൽദാർ താനൂർ വില്ലേജ് ഓഫീസർ എന്നിവരോട് തിരുവനന്തപുരത്ത് രേഖയുമായി ഇയറിങ്ങിന് ഹാജറാവാൻ പറയുകയും ചെയ്തു ഇതു പ്രകാരം ഹാജറായ അവകാശികൾ എന്നു പറയുന്നവർക്ക് ഭൂമി അവരുടേതാണ് എന്ന് തെളിയിക്കാൻ യാതൊരു വിധ രേഖയും ഹാജറാക്കാൻ കഴിയാത്തതു കാരണം നികുതിയടക്കം കേൽ സൽ ചെയ്യുകയാണ് ഉണ്ടായത്അതിനു ശേഷം അവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി രേഖയുണ്ടെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കാനാണ് പറഞ്ഞത്എന്നാൽ 13 വർഷത്തോളമായി സർക്കാർ ഭൂമിയായിട്ടും ഇന്നുവരെ ഭൂമി ഏറ്റെടുക്കാൽ പിണറായി സർക്കാർ തയ്യാറായിട്ടില്ല.

ഏകദേശം മുപ്പത് കോടിയോളം വില വരും ഇപ്പോൾ ഈ ഭൂമിക്ക്താനൂരിലെ പോലീസ് കൺട്രോ റൂം ഡി വൈ എസ് ‘പി.ഓഫീസ്’ ഫയർ സ്റ്റേഷൻ ഇലക്ട്രിക്ക് സിറ്റി ഓഫീസ് ഇലക്ട്രിക് സിറ്റി സബ് സ്റ്റേഷൻ താനൂരിൽ വരാൻ പോകുന്ന താലൂക്ക് ഓഫീസിനു വേണ്ടി റവന്യൂ ടവർ നിർമിക്കുന്നതിന് വേണ്ടി 15 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട് ഇതിനെല്ലാം ഭൂമി വേണമെന്നിരിക്കെ കോടികളുടെ സർക്കാർ ഭൂമിയുണ്ടായിട്ടും സർക്കാർ ഈ ഭൂമിയേറ്റുടുക്കാത്തത് എന്ത് കൊണ്ട് എന്നു ചോദിച്ചാൽഗുരുവായൂർ റെയിൽപാത അട്ടിമറിക്കാൻ ഇവർക്ക് കൂട്ടുനിന്ന ഇടതുപക്ഷ നേതാക്കളിൽ നിന്നും ഇന്നും ഇവർക്ക് സഹായം കിട്ടുന്നുണ്ട് എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റുമോഅണികളെ ഭിന്നിപ്പിക്കുകയും നേതാക്കൾ പരസ്പരം എല്ലാ കള്ളത്തരത്തിനും കൂട്ടുനിൽക്കുന്നുന്നു എന്നല്ലേ നമ്മൾ മനസിലാക്കേണ്ടത്ഇതിലും ഗുരുതരമായ നിയമ ലംഘനമാണ് ലീഗ് നേതാവ് നടത്തിയിട്ടുള്ളത്1964ൽ നിലവിൽ വന്ന ഭൂപരിഷ്ക്കരണ നിയമപ്രകാരം എസ് സ്റ്റേറ്റല്ലാതെ ഒരു വ്യക്തിക്ക് കൈവശം വെക്കാൻ കഴിയുക എഴ് ഏക്കർ ഭൂമിയാണ് ഒരു കുടുംബത്തിന് 15 ഏക്കർ ഭൂമിയും ഈ നിയമവും ഇവർക്ക് ബാധകമല്ലഇവർ ചന്തപ്പറമ്പടക്കം 245 ഏക്കർ 86 സെന്റ് ഭൂമിയാണ് 969/1972 ഭാഗപത്രത്തിൽ കാണിച്ചിട്ടുള്ളത്ഇതിനെതിരെ റവന്യൂ വകുപ്പ് മന്ത്രി മുതൽ ജില്ലാ കലക്ടർക്കു വരെ പരാതി കൊടുത്തിട്ട് ഒരു വർഷമായി യാതൊരു നടപടിയും ഇന്നുവരെ ഉണ്ടായിട്ടില്ലഇടത് സർക്കാറിലും വലത് സർക്കാറിലും ഇവർക്ക് സ്വാധീനമുണ്ട് എന്നു വേണ്ടേ കരുതാൻഒരു സെന്റ് ഭൂമിയില്ലാതെ ആയിരക്കണക്കിന് ആളുകൾ വീടിന് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് സക്കാർ ഭൂമി 246 ഏക്കർ കൈവശം വെച്ച് ചില നേതാക്കൾ നടക്കുന്നത്രാഷ്ടീയ നേതാക്കൾക്കും പണക്കാർക്കും ഇത്തരം നിയമങ്ങൾ ഒന്നും ബാധകമല്ല എന്ന് ഒരു സർക്കുലർ സർക്കാർ ഇറക്കുകയാണങ്കിൽ ഇത്തരം കാര്യങ്ങൾ ഒന്നും സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നുതാനൂർ ഗുരുവായൂർ റെയിൽപാത നിലവിൽ വന്നിരുന്നെങ്കിൽ താനൂർ ജംഗ്ഷൻ ആയി മാറുമായിരുന്നു അപ്പോൾ നിലവിൽ എല്ലാ വണ്ടികൾക്കും താനൂരിൽ സ്റ്റോപ്പ് കിട്ടുമായിരുന്നില്ലേ.

താനൂർ മലപ്പുറം ജില്ലയിൽ തന്നെയല്ലേപിന്നെയെന്തിനാണ് മലപ്പുറം ജില്ലയെ റെയിൽവെ അവഗണിക്കുന്നു എന്ന് ഇടതും വലതും പറയുന്നത്സത്യത്തിൽ മലപ്പുറം ജില്ലയെ അവഗണിച്ചത് ഇടതും വലതുമല്ലേ എല്ലാം ഇവർ ചെയ്ത് റെയിൽവേയുടെ തലയിൽ കെട്ടിവെക്കുന്നത് എന്തിനാണ്രണ്ടായിരത്തി പന്ത്രണ്ട് മുതൽ എനിക്ക് നേതാവിന്റെ കുടുംബത്തിൽ നിന്നും ഭീഷണി നിലനിൽക്കുകയാണ്2019 ൽ എന്നെ കാർ കയറ്റിക്കൊല്ലാൻ ശ്രമം നടത്തി 2020ൽ ഗുണ്ടകളെ വിട്ട് എന്നെ ആക്രമിച്ചുഇവരുടെ ഭീഷണിക്ക് നടുവിലാണ് എന്റെ ജീവിതം എത്ര നാൾ ഞാൻ ജീവിച്ചിരിക്കുമെന്ന് പറയാൻ കഴിയുകയില്ല ഞാൻ പോയാലും സർക്കാർ ഭൂമി നമ്മുടെ പൊതു സൊത്താണു അത് സർക്കാറിൽ എത്തിക്കുന്നുന്നതു വരെ രാജ്യത്തെ സ്നേഹിക്കുന്നവർ വെറുതെയിരിക്കരുത്അതുപോലെ ബി.ജെ.’പി.യുടെ കേരള നേതാക്കളോട് ഒരു അപേക്ഷ വന്ദേ ഭാരത് കേരളത്തിലേക്ക് കൊണ്ടു വരാൻ നിങ്ങൾ കാണിച്ച ആവേശത്തിന്റെ ഒരു ഭാഗം താനൂർ – ഗുരുവായൂർ പാത കൊണ്ടുവരാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പ്രത്യേകം പദ്ധതിയായി പ്രക്യാപിച്ചാൽ എന്ത് വികസനത്തിനും ഭൂമിയേറ്റുടുത്തു കൊടുക്കുന്ന പിണറായി ഭൂമി എററ്റടുത്തു കൊടുക്കുകയില്ലായെന്നു പറയുമോഈ പാത വന്നാൽ കുറ്റിപ്പുറത്ത് തീവണ്ടിയിറങ്ങി മറ്റു വാഹനങ്ങളെ ആശ്രയിക്കുന്ന ഭക്തജനങ്ങൾക്ക് തീവണ്ടി മാർഗ്ഗം നേരേ ഗുരുവായൂരിൽ എത്തിപ്പെടാവുന്നതല്ലേ ഇതിന് കേരളത്തിലെ ബി.ജെ.പി.സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ മന്ത്രി വി.മുരളിധരൻ ഗോവർണ്ണർ ശ്രീധരൻപിള്ള പി.കെ.കൃഷ്ണദാസ് സുരേഷ് ഗോപി. ഇ ശ്രീധരൻ സാർ എന്നിവർ മുൻകയ്യെടുക്കണമെന്ന് അപേക്ഷിച്ച് കൊണ്ട് അവസാനിപ്പിക്കുന്നു- തയ്യാറാക്കിയത്

ബാപ്പു വടക്കയിൽ

താനൂർ