ഇടതു സർക്കാർ പരാജയംഎസ്.ടി.യു താനൂരിൽ എസ്.ടി.യു. കലം കമിഴ്ത്തി സമരം നടത്തി

.* താനൂർ : വിലക്കയറ്റം തടയാൻ ഇടതു സർക്കാർ ഓണക്കാലത്ത് പോലും ഒന്നും ചെയ്യുന്നില്ലെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ: പി.പി. ആരിഫ് ആരോപിച്ചു. പൊള്ളുന്ന വിലയും തള്ളുന്ന സർക്കാറും എന്ന ശീർഷകത്തിൽ താനൂരിൽ നടത്തിയ കലം കമിഴ്ത്തി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾ വിലക്കയറ്റം കൊണ്ടും പെട്രോൾ ഡീസൽ വില വർധനവ് കൊണ്ടും പൊറുതിമുട്ടുംബോഴുംസർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ജനങ്ങളോടുള്ള അപഹാസ്യമാണ് അദ്ദേഹം പറഞ്ഞു. താനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി. അഷറഫ് മുഖ്യപ്രഭാഷണം നടത്തി. ആബിദ് വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറി പി. നൗഷാദ്, സിദ്ദീഖ് താനൂർ, ഇ.പി.കുഞ്ഞാവ, സി.പി. അഷ്റഫ്, പി.പി അക്ബർ,വി.പി. അബൂ ,അബ്ദുൽബാരി താനാളൂർ,കെ.വി. അലി അക്ബർ,എ.വി.എം.അബ്ദുറഹിമാൻ, സി. പി. സുലൈമാൻ , കുഞ്ഞാപ്പു, കെ .കെ . കാസിം, മുനിസിപ്പൽ കൗൺസിലർമാരായ എസ്.പി.ഷിഹാബ്, കെ. ഫൈസൽ, ഇ. സലാം പി.സുബൈർ , തുടങ്ങിയവർ സംസാരിച്ചു.അടിക്കുറിപ്പ്:താനൂർ മണ്ഡലം എസ്ടിയു കമ്മിറ്റി സംഘടിപ്പിച്ച കലം കമിഴ്ത്തി സമരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: പി.പി. ആരിഫ് ഉദ്ഘാടനം ചെയ്യുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോര്ട്ട്

ബാപ്പു വടക്കയിൽ

+91 93491 88855