ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

,തിരൂർ : വിമൻ ഇന്ത്യ മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ വെസ്റ്റ്‌ മേഖലയിലെ എട്ട് മണ്ഡലങ്ങളിലെ പഞ്ചായത്ത് മണ്ഡലം ലീഡേഴ്സിന് തിരൂർ സാംസ്കാരിക സമുച്ചയത്തിൽ വെച്ച് സംഘടിപ്പിച്ച ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം സംസ്ഥാന സമിതി അംഗം ലസിത ടീച്ചർ ഉദ്ഘാടനം ചെയ്തു.രാജ്യത്തും നമ്മുടെ നാടുകളിലും ലോകത്താകമാനവും അനീതി നടമാടിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ സ്ത്രീകൾ മല്ലിപ്പൊടിയോടും മഞ്ഞൾപൊടിയോടും പടപൊരുതി അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും അനീതിക്കെതിരെ ജനാധിപത്യ മാർഗത്തിൽ സമരമുഖത്ത് നിന്ന് പോരാടേണ്ടവരാണെന്നും അവർ സദസ്സിനെ ബോധ്യപ്പെടുത്തി.ജില്ലാ പ്രസിഡന്റ് ലൈല ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു,വിവിധ സെഷനുകളിൽ എ കെ അബ്ദുൽ മജീദ് (തിരഞ്ഞെടുപ്പ് രാഷ്ട്രീയം)ഡോ : ഫാത്തിമ (എഫക്ടീവ് മാനേജ്മെന്റ്)ആരിഫ വേങ്ങര(കമ്മ്യൂണിക്കേഷൻ ആൻഡ് പ്രസന്റേഷൻ)സഫ്‌വാൻ അയങ്കലം( മീഡിയ സോഷ്യൽ മീഡിയ)എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് സാജിത ടീച്ചർ സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം നാസിയ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇