ലീഡർ കെ.കരുണാകരൻ അനുസ്മരണം തൃശൂർ പടിഞ്ഞാറെക്കോട്ട ലീഡർ സ്ക്വയറിൽ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു
.വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറെക്കോട്ടയിലെ ലീഡർ സ്ക്വയറിൽ വെച്ച് ചരമ ദിനത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണം നടത്തി. മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മുൻ മേയർ ഐ.പി.പോൾ മുഖ്യാതിഥിയായി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.സി.ഡേവി അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ചാലിശ്ശേരി, ജെൻസൻ ജോസ് കാക്കശ്ശേരി, കെ.ഗോപാലകൃഷ്ണൻ, അഡ്വ.ജോസ് മേച്ചേരി, ജോർജ് ചാണ്ടി, സി.ജെ.വാറുണ്ണി, റിജോയ് ജോയ്സൺ, പ്രിൻസ് കാഞ്ഞിരത്തിങ്കൽ, ടോം ആന്റണി, കെ.ബാലൻ, ജരാർദ്ദ് കൊക്കൻ, വി.വി.കൊച്ചുപോൾ, ലീന പ്രഹ്ളാദൻ, നിഷാദ് വർഗ്ഗീസ് കുറ്റിക്കാടൻ, കെ.ആർ.പ്രകാശൻ, ടി.വി.ചന്ദ്രൻ, കെ.വി.തോമസ് എന്നിവർ പ്രസംഗിച്ചു.