ലീഡർ ശ്രീ.കെ.കരുണാകരന്റെ ഛായാചിത്ര അനാഛാദനവും, നവീകരിച്ച ഓഫീസ് ഉദ്ഘാടനവും

നവീകരിച്ച ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും, മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ ചായാചിത്രം അനാഛാദനവും ഡി.സി.സി. പ്രസിഡണ്ട് എം.പി.വിൻസന്റ് നിർവഹിച്ചു. ചടങ്ങിൽ കോവിഡ് മഹാമാരി കാലത്ത് ഒല്ലൂക്കര മണ്ഡലത്തിൽ സന്നദ്ധ സേവനം നടത്തിയവരെ ഡി.സി.സി. പ്രസിഡണ്ട് അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് എം.യു.മുത്തു അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് ടി.പത്മനാഭൻ, മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ലീലാമ്മ തോമസ്, കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറിമാരായ എം.എൽ.ബേബി, ബൈജു വർഗ്ഗീസ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ.സി.അഭിലാഷ്, കെ.ഗിരീഷ്കുമാർ, യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജിത്ത് ചാക്കോ, കൗൺസിലർ ശ്യാമള മുരളീധരൻ, എ.വി. സുന്ദർശൻ, സി.കെ.ഫ്രാൻസിസ്, എം.ജി.രാജൻ, വർഗ്ഗീസ് വാഴപ്പിള്ളി, ടി.വി.തോമസ്, ജ്യോതി ആനന്ദ്, ജെൻസൻ ജോസ് കാക്കശ്ശേരി, ലിയോ രാജൻ, ടിറ്റോ തോമസ്,സണ്ണി രാജൻ, എന്നിവർ പ്രസംഗിച്ചു.