അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിക്ക് പരവതാനി വിരിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിന് എതിര് എസ്. ഡി. പി ഐ

തിരൂരങ്ങാടി : ഒരു മാസം കൊണ്ട് പതിനായിരത്തിലധികം ഫലസ്തീനികളെ കൊന്നിട്ടും ഇസ്രായേലിൽ വെടി നിറുത്തില്ലന്ന് പ്രഖ്യാപിച്ച അമേരിക്കൻ സെക്രട്ടറി ആന്റണി ബ്രിങ്കണിന് ഇന്ത്യയിൽ പരവതാനി വിരിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിന് എതിരാണന്ന് എസ്.ഡി.പി ഐ. മലപ്പുറം ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.അമേരിക്കൻ സെക്രട്ടറിയുടെ 2 ദിവസത്തെ ഇന്ത്യ സന്ദർശനത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാനസിക ആശുപത്രിയും, കുട്ടികളുടെ ആശുപത്രിയും തകർത്ത് പതിനായിരകണക്കിന് പേരെയാണ് 30 ദിവസം കൊണ്ട് ഇസ്രായേൽ ഭീകരർ കൊലപെടുത്തിയത് , ഹമാസാണ് ലക്ഷ്യമെങ്കിൽ വെസ്റ്റ് ബേങ്കിനെ എന്തിന് ആക്രമിക്കണം ഗസ്സ മാത്രമല്ലെ വേണ്ടത് 150 പേരെയാണ് വെസ്റ്റ് ബേങ്കിൽ മാത്രം കൊന്നത് അപ്പോൾ ഹമാസും, ഗസ്സയും അല്ലലക്ഷ്യം ഫലസ്തീൻ മുഴുവനുമാണ്.ഇത്തരം മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങൾ ലോകമനസാക്ഷിയെ ഞെട്ടിച്ചിട്ടും വെടി നിറുത്തരുതെന്ന് പറയുന്ന അമേരിക്കൻ സെക്രട്ടറിക്ക് സന്ദർശനം ഇന്ത്യയിൽ നടത്താൻ അവസരം നൽകുന്നതിലൂടെ മനുഷ്യത്വവിരുദ്ധചേരികളുടെ ഒത്തുചേരലാണ് നടക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ജാഫർ ചെമ്മാട്, നൗഫൽ, ഉസ്മാൻ ഹാജി എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇