ലത്തീഫിന്റെ നിര്യാണത്തില്‍ ദു:ഖസാന്ദ്രമായി.

0


കരുമ്പില്‍: കരുമ്പില്‍ കാനഞ്ചേരി ലത്തീഫിന്റെ നിര്യാണത്തില്‍ കരുമ്പില്‍, കക്കാട് മേഖല ദു:ഖസാന്ദ്രമായി. മത-രാഷട്രീയ സാംസ്‌കാരിക രംഗത്ത് സൗമ്യ സാന്നിധ്യമായിരുന്നു ലത്തീഫ്. ചെറുമുക്ക് റോഡില്‍ മോണിംഗ് സവാരി സംഘത്തിന്റെ പ്രധാനിയുമായിരുന്നു ലത്തീഫ്. കെ.എന്‍.എം ഭാരവാഹിയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതംമൂലമായിരുന്നു അന്ത്യം. കരുമ്പില്‍ മദ്രസിയില്‍ പൊതു ദര്‍ശനത്തിനു ശേഷം കരുമ്പില്‍ മസ്ജിദില്‍ മയ്യിത്ത് ഖബറടക്കി. കെപിഎ മജീദ് എംഎല്‍എ വസതി സന്ദര്‍ശിച്ചു. കരുമ്പില്‍ ടിഐ മദ്രസയില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചനത്തില്‍ ഒ . ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍,പി,കെ മഹ്ബൂബ്. ടി.കെ സൈതലവി, കെ.എം മൊയ്തീന്‍, കെ ഹംസക്കുട്ടി മാസ്റ്റര്‍, കെ.എം മുഹമ്മദ്. യഅ്കൂബ് കൊടപ്പന. കെ. റസാഖ് മാസ്റ്റര്‍,കെ മൂസക്കോയ. റഷീദ് വടക്കന്‍, സിവി ഹനീഫ സംസാരിച്ചു.

Leave A Reply

Your email address will not be published.