ഫലസ്തീന് ഐക്യ ദാർഢ്യo.മുസ്ലിം ലീഗ് റാലിക്കെത്തിയത് ലക്ഷങ്ങൾ

.കോഴിക്കോട്: ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് മുസ്ലിം ലീഗ് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലിയിൽ ജന ലക്ഷങ്ങൾ അണിനിരന്നു. കോഴിക്കോട് കടപ്പുറം ഇത് വരെ സാക്ഷ്യം വഹിച്ചിട്ടി ല്ലാത്ത ജനസാഗരമാണ് എത്തിച്ചേർന്നത്. കോഴിക്കോട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ചെറു പ്രകടനങ്ങളായാണ് പ്രവർത്തകർ കടപ്പുറത്തേക്ക് ഒഴുകി എത്തിയത്. ഫലസ്തീനിൽ നിന്നും ഉയരുന്ന ആർത്ത നാദങ്ങൾക്ക് ഐക്യപ്പെട്ടും സയണിസ്റ്റ് ഭീകരതക്കെതിരെയ പ്രതിഷേധിച്ചും പച്ച തൊപ്പിയണിഞ്ഞ് പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് സ്ത്രീകളും വെള്ള തൊപ്പിയണിഞ്ഞ് ഹരിത പതാകയുമേന്തി മുദ്രാവാക്യം വിളിച്ച് എത്തിയ പുരുഷാരവും കടപ്പുറത്തെ ഉൾകൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ലോകമെങ്ങും നടന്ന ഐക്യദാർഢ്യ റാലികളിൽ കോഴിക്കോട്ടെ മഹാറാലിയും ഇടം പിടിക്കും.ഏതാനും ദിവസം മുമ്പ് മാത്രം മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച റാലിക്കായി വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എത്തിച്ചേർന്നു. രണ്ട് മണിക്ക് തന്നെ പ്രവർത്തകർ കടപ്പുറത്ത് നിറഞ്ഞ് കവിഞ്ഞിരുന്നെങ്കിലും മൂന്ന് മണിക്കാണ് സമ്മേളനം തുടങ്ങിയത്. സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന – ദേശീയ നേതാക്കളും പോഷക സംഘടനാ നേതാക്കളും എം.എൽ. മാരും മുദ്രാവാക്യം വിളിച്ച് സംഗമത്തിൽ അണിനിരന്നു.സംസ്ഥാന ജനറൽ സെക്രട്ട പി.എം. എ. സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗം ഡോ: ശശി തരൂർ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ . എം.പി, എം.കെ. രാഘവൻ. എം.പി, പി.വി. അബ്ദുൽ വഹാബ് . എം. പി , അബ്ദുസ്സമദ് സമദാനി എം.പി, ഡോ: എം.കെ. മുനീർ , എം.സി. മായിൻ ഹാജി പ്രസംഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, എം.എൽ. എ. മാർ , പോഷക സംഘടനാ ഭാരവാഹികളായ പി.കെ. ഫിറോസ് , പി.കെ. നവാസ്,അഡ്വ: എം. റഹ്മത്തുള്ള,സുഹ്റ മമ്പാട്, അഡ്വ: നൂർബിന റഷീദ്, മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികൾ സംബന്ധിച്ചു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇