കുറുക്കോളി മൊയ്‌തീൻ എം എൽ എ ക്ക് ജിദ്ദയിൽ സ്വീകരണം നൽകി

ജിദ്ദ : ഉംറ നിർവഹിക്കാൻ എത്തിയ തിരൂർ മണ്ഡലം എം എൽ എ യും സ്വതന്ത്ര കർഷക സംഘം അഖിലേന്ത്യാ പ്രസിഡന്റുമായ കുറുക്കോളി മൊയ്‌തീന് ജിദ്ദയിൽ സ്വീകരണം നൽകി. കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റിയും തിരൂർ നിയോജക മണ്ഡലം സമിതിയും സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ജിദ്ദ ഷറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ കെ എം സി സി സൗദി നാഷണൽകമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉൽഘടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറിടി.വി. ജലീൽ വൈരങ്കോട്, പി.പി.ഷംസു വെട്ടം എന്നിവർ മുഖ്യാതിഥികളായിരുന്നു. ആദ്യ കാല നേതാക്കൾ വിദ്യാഭ്യാസമേഖലയിലും സമുദായിക ഉന്നമനത്തിനും നാടിന്റെ അഭിവൃദ്ധിക്കും നൽകിയ സേവങ്ങൾ വാക്കുകകൾക്ക് അതീതമാണെന്ന് കുറുക്കോളി മൊയ്തീൻ പറഞ്ഞു. ലീഗിന്റെ ചരിത്രം പുതുതലമുറക്ക് പകർന്നുകൊണ്ടത് അനിവാര്യമായ സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ ഭീക്ഷണിയെ നേരിടാൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് കരുത്ത് പകരണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ആമുഖ ഭാഷണവും സി.കെ.എ.റസാഖ് സമാപനവും നടത്തി.ജിദ്ദ കെ.എം.സി.സി തിരൂർ മണ്ഡലം പ്രസിഡന്റ്‌ എ.പി. മുഹമ്മദ്‌ യാസിദ്, ചെയർമാൻ ജലീൽ തങ്ങൾ, ട്രഷറർ എം.പി.മുസ്തഫ എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ 1: കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റിയും തിരൂർ നിയോജക മണ്ഡലം സമിതിയും സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കെ എം സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉൽഘടനം ചെയ്യുന്നു.