കുണ്ടൂർ ഉസ്താദ് ഉറൂസ് മുബാറകിന് നാളെ തുടക്കം

തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് നാളെ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് തുടങ്ങി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 17 ന് സമാപിക്കും. സൂഫിവര്യനും പ്രഗൽഭ പണ്ഡിതനുമായിരുന്ന കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ ഒരു പുരുഷായുസ് മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അശരണരെ സഹായിക്കുന്നതിനും വേണ്ടിയാണ് വിനിയോഗിച്ചത് കുണ്ടൂർ ഉസ്താദ് തെന്നിന്ത്യയിലെ ഗരീബ് നവാസ് എന്ന പേരിലാണ് അറിയപ്പെടുന്നത് തികഞ്ഞ പണ്ഡിതനായിരുന്ന അദ്ദേഹം നിരവധി വർഷം ദർസ് നടത്തിയിട്ടുണ്ട്. അറിയപ്പെട്ട അറബി സാഹിത്യകാരനായിരുന്ന അബ്ദുൽ ഖാദിർ മുസ്ലിയാരുടെ തൂലികയിലൂടെ പദ്യവും ഗദ്യവുമായി നിരവധി കൃതികൾ വിരചിതമായിട്ടുണ്ട്. അദ്ദേഹത്തിൻറെ കൃതികൾ പലതും വിവിധ സർവകലാശാലകളിൽ വിദ്യാർഥികൾ ഗവേഷണം നടത്തി വരുന്നു. ഇന്ന് വെെകുന്നേരം 6.30 ന് ഉസ്താദിന്റെ കാവ്യലോകം നടക്കും.തുടർന്ന് കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ്, നശീദആലാപനം നടക്കും. നാളെ വൈകുന്നേരം അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തും. തുടർന്ന് നടക്കുന്ന മഖാം സിയാറത്തിന് സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ നേതൃത്വം നൽകും.വെെകുന്നേരംരാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. ഡോ : ചുള്ളിക്കോട് ഹുസൈൻ സഖാഫി പ്രഭാഷണം നടത്തും.രാത്രി ഒമ്പതിന് ബുർദ വാർഷികം നടക്കും.അബ്ദുൽ ഖാദർ കിണാശേരിയുടെനേതൃത്വത്തിൽ കേളത്തിലെ പ്രഗൽഭ ബുർദ സംഘങ്ങൾ അണിനിരക്കും. സമാപന പ്രാർഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും. സെപ്തംബർ 15 ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന മൗലിദ് പാരായണത്തിന് സയ്യിദ് ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം,ഇ കെ മോൻ അഹ്സനി,ഇ കെ ഫാറൂഖ് സഖാഫി,ഇ കെ രിഫാഇ മുസ്‌ലിയാർ നേതൃത്വം നൽകും. വൈകുന്നേരം നാലിന് അബ്ദുൽ ലത്വീഫ് സഖാഫി മമ്പുറത്തിന്റെ നേതൃത്വത്തിൽ ശാദുലി റാത്തീബ് നടക്കും.രാതി ഏഴിന് ചാപ്പനങ്ങാടി ബുപ്പു മുസ്ലിയാരുടെ ദിക് മജ്ലിസ് നടക്കും. രാത്രി എട്ടിന് നടക്കുന്ന അനുസ്മരണ സമ്മേളനം ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി അധ്യക്ഷ്യത വഹിക്കും. സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി തലപ്പാറ ദുആ നടത്തും.ബഷീർ ഫൈസി വെണ്ണക്കോട്, അബ്ദുൽ ഖാദിർ മദനി കൽത്തറ പ്രഭാഷണം നടത്തും.സെപ്തംബർ 16ന് ശനി കാലത്ത് പത്തിന് ഖുത്ബിയ്യത്ത് മജ്ലിസ് നടക്കും.ഉച്ചക്ക് രണ്ടിന് നടക്കുന്ന പ്രാസ്ഥാനിക സംഗമം എം എൻ കുഞ്ഞി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും.സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് പ്രാർഥന നടത്തും. സയ്യിദ് കെ കെ എസ് തങ്ങൾ അധ്യക്ഷത വഹിക്കും.കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി,വടശേരി ഹസൻ മുസ്‌ലിയാർ,ഊരകം അബ്ദുർറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് നടക്കുന്ന തസ്വവ്വുഫ് സമ്മേളനം പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. അബൂ ഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിക്കും.പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. അലി ബാഖവി ആറ്റുപുറം,അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി പ്രസംഗിക്കും.സമാപന ദിവസമായ സെപ്തംബർ 17 ന് കാലത്ത് ഒമ്പതിന് ഖത്മുൽ ഖുർആനും 10 ന് ഉസ്താദിന്റെ സ്നേഹപരിസരവും ഉച്ചക്ക് രണ്ടിന് ന് മദ്ഹാരവും നടക്കും.വൈകിട്ട് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷനായിരിക്കും.ഡോ:കെ ടി ജലീൽ എംഎൽഎ, ടി സിദ്ദീഖ് എംഎൽഎ, അബൂബക്കർ സഖാഫി വെണ്ണക്കോട്,അഡ്വ: ശ്രീധരൻ നായർ,ഇ ജയൻ,കീലത്ത് മുഹമ്മദ് പ്രസംഗിക്കും.നാല് മണിക്ക് നടക്കുന്ന കർമ ശാസ്ത്ര പഠനത്തിന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകും. ഉറൂസിന് സമാപനം കുറിച്ച് ഇ സുലൈമാൻ മുസ് ലിയാരുടെ അധ്യക്ഷതയിൽവൈകന്നേരം ഏഴിന് നടക്കുന്ന ഹുബ്ബുറസൂൽ സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നിർവഹിക്കും.ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തും.മന്ത്രി വി അബ്ദുർറഹ്മാൻ മുഖ്യാതിഥിയാകും.സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുൽ ഹകീം അസ്ഹരി, ദേവർ ശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.വാർത്താ സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി,അബൂഹനീഫൽ ഫൈസി തെന്നല, നാസർ ഹാജി ഓമച്ചപ്പുഴ, അബൂബക്കർ അഹ്സനി തെന്നല, എൻ ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂർ,ഹമ്മാദ് അബ്ദുല്ല സഖാഫി താനൂർകുഞ്ഞുട്ടി എ ആർ നഗർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇