കുണ്ടൂർ ഉറൂസ് ;ജനക്ഷേമ പ്രവർത്തനങ്ങളാണ്സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം     

തിരൂരങ്ങാടി:ജനക്ഷേമ പ്രവർത്തനങ്ങളാണ്  ഗവൺമെന്റുകളുടെ അജണ്ടയാവേണ്ടതെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.കുണ്ടൂർ ഉറൂസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഹുബ്ബുർ റസൂൽ  പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.       സമൂഹത്തിനിടയിലുള്ള സഹവർത്തിത്തവും സമാധാനവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്.അനാവശ്യമായ പ്രസ്താവനകൾക്കും പരിഷ്ക്കരണങ്ങൾക്കും മുതിരാതെ നിർമാണാത്മകമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ്  ചെയ്യേണ്ടത്.രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശക്തികളുടെ നീക്കങ്ങളെ കരുതിയിരിക്കണം.വൈവിധ്യങ്ങൾ നാടിന്റെ അലങ്കാരമാണ്.കളങ്കങ്ങളേതുമില്ലാതെ അതെന്നും  നിലനിർത്താനുള്ള ശ്രമങ്ങൾ ഓരോ ഇന്ത്യൻ പൗരന്റെയും ഭാഗത്ത് നിന്നുണ്ടാവണമണം.പ്രവാചക സ്നേഹമാണ് വിശ്വാസികളുടെ വിജയത്തിന്റെ മാർഗം പ്രവാചകന്റെ ചര്യ മുറുകെ പിടിക്കണം. മുൻ കാല പണ്ഡിതൻമാർ പഠിപ്പിച്ച വിജ്ഞാനം സമൂഹത്തിന് പഠിപ്പിക്കൽ അവരുടെ പിൻമുറക്കാരായ നമ്മുടെ ബാധ്യതയാണ്കുണ്ടൂർ ഉസ്താദ് അട ക്കമുള്ള സൂഫി വര്യന്മാരും രാജ്യത്ത് ഇസ്ലാമിക പ്രബോധനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരും നിർമാണാത്മക പ്രവർത്തനങ്ങളാണ് നടത്തിയത്. ജീവകാരുണ്യ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ അവർ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നും അദ്ദേഹം പറഞ്ഞു.      വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തി.സയ്യിദ് ഹബീബ് കോയ തങ്ങൾ, കെ പി എച്ച്.തങ്ങൾ കാവനൂർ,താനാളൂർ അബ്ദു മുസ്‌ലിയാർ ,ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ,പ്രൊഫ. എ കെ അബ്ദുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇