കുണ്ടൂർ ഉറൂസ് ഒക്ടോടോബർ ആറ് ,ഏഴ്, എട്ടിന്
കാന്തപുരം പ്രഖ്യാപനം നടത്തി
തിരൂരങ്ങാടി: കുണ്ടൂർ ഉസ്താദ് 16> മത് ഉറൂസ് മുബാറക് ഒക്ടോബർ ആറ്, ഏഴ്, എട്ട് തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപനം നടത്തി. കൊവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന പരിപാടിയിൽ അനുസ്മരണം, പ്രാർഥനാസംഗമം, പ്രാസ്ഥാനിക സംഗമം, സമാപനം തുടങ്ങിയവ നടക്കും
പ്രഖ്യാപന സംഗമത്തിൽ എൻ വി അബ്ദുറസാഖ് സഖാഫി, നാസർ ഹാജി ഓമച്ചപ്പുഴ, എൻ പി ബാവഹാജി, ഹമ്മാദ് അബ്ദുല്ല സഖാഫി, ലത്വീഫ് ഹാജി കുണ്ടൂർ, സമീർ ഹാജി ഓമച്ചപ്പുഴ ,ഉണ്ണീൻ ഹാജി വെട്ടിച്ചിറ, കുഞ്ഞിമുഹമ്മദ് ഹാജി പൂക്കിപ്പറമ്പ് ,അബൂബക്കർ അഹ്സനി തെന്നല സംബന്ധിച്ചു.